Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടിക്കാട് കബഡി അക്കാദമിയുടെ നേതൃത്വത്തിൽ കബഡി ടൂർണമെൻറ് ശനിയാഴ്ച്ച നടക്കുമെന്ന് പുന്നയൂർക്കുളം പ്രസ്സ്ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു

19 Sep 2024 19:23 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:കടിക്കാട് കബഡി അക്കാദമിയുടെ നേതൃത്വത്തിൽ കബഡി ടൂർണമെൻറ് ശനിയാഴ്ച്ച നടക്കുമെന്ന് പുന്നയൂർക്കുളം പ്രസ്സ്ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.കബഡി താരമായിരുന്ന ഷെല്ലുവിൻ്റെ(സിനാൻ ബാദുഷ)സ്മരണാർത്ഥമാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമുതൽ നടക്കുന്ന ടൂർണമെന്റിൽ സംസ്ഥാനത്തെ പ്രമുഖരായ ആറോളം ടീമുകൾ മാറ്റുരയ്ക്കും.കടിക്കാട് ഗവൺമൻ്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ ഉദ്ഘാടനം ചെയ്യും.കേരള സ്റ്റേറ്റ് കബഡി ടീം കോച്ച് നാസർ ഹുസൈൻ അധ്യക്ഷത വഹിക്കും.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആഷിത,പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ,ആലത്തയിൽ മൂസ, മന്ദലാംകുന്ന് മുഹമ്മദുണ്ണി,ഇന്ദിര പ്രഭുലൻ,എ.ഡി.ധനീപ്,പി.പി.ബാബു തുടങ്ങിയവർ പങ്കെടുക്കും.വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്യും.കടിക്കാട് കബഡി അക്കാദമി ഭാരവാഹികളായ ഫൗണ്ടറും,ചെയർമാനുമായ നാസർ ഹുസൈൻ മാസ്റ്റർ,കമ്മിറ്റി അംഗം സുഹൈൽ അബ്ദുള്ള,സെക്രട്ടറി നബീൽ മുഹമ്മദ്,ട്രഷറർ ശ്രിബിൻ രാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News