Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജോസ് കെ. മാണി എം.പി. നയിക്കുന്ന മധ്യമേഖലാ വികസന മുന്നേറ്റ ജാഥ കോട്ടയം ജില്ലയിൽ ഫെബ്രുവരി ഏഴിന് എത്തും

06 Feb 2026 12:24 IST

CN Remya

Share News :

കോട്ടയം: സംസ്ഥാന സർക്കാരിന്റെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും കരുതലും ജനങ്ങളിലേക്ക് എത്തിക്കാനും നുണപ്രചാരണങ്ങൾ തുറന്നുകാണിക്കാനും എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥ ഏഴിന് കോട്ടയം ജില്ലയിലെത്തും. കേരളാ കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എംപി നയിക്കുന്ന മധ്യമേഖല ജാഥ ഏഴിനും എട്ടിനും ഒമ്പതിനും ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തും. വെള്ളിയാഴ്‌ച പത്തനംതിട്ട പഴയ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത് നിന്നാരംഭിക്കുന്ന ജാഥയെ വൈകിട്ട്‌ നാലിന്‌ ജില്ലാ അതിർത്തിയിൽ ചങ്ങനാശേരി ളായിക്കാട് വരവേൽക്കും. കേരളത്തിന്റെ സമാധാനാന്തരീക്ഷം മതനിരപേക്ഷ നിലപാടുകളിലൂടെ നിലനിർത്താൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞു. യുഡിഎഫിന്റെയും ബിജെപിയുടെയും വികസനവിരുദ്ധ നിലപാടുകളും സർക്കാരിനെതിരായുള്ള നുണപ്രചാരണങ്ങളും ജാഥയിൽ തുറന്നുകാണിക്കും. 

എട്ടിനും ഒമ്പതിനും രാവിലെ 8.30 മുതൽ 9.30വരെ നടക്കുന്ന മുഖാമുഖത്തിൽ ജാഥാ ലീഡറും സഹനേതാക്കളും സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട പൗരപ്രമുഖരും തൊഴിലാളികളും കൃഷിക്കാരും ഉൾപ്പെടെയുള്ളവരുമായി സംവദിക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. തുടർന്ന്‌ മാധ്യമങ്ങളുമായും സംവദിക്കും. ഞായറാഴ്ച കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 8.30 മുതല്‍ 9.30 വരെ ജാഥാ ക്യാപ്റ്റനും സഹ നേതാക്കളും, കോട്ടയത്തെയും പരിസര നിയോജക മണ്ഡലത്തില്‍പ്പെട്ട, സമൂഹത്തിലെ വിവിധ ശ്രേണിയില്‍പ്പെട്ട പൗരപ്രമുഖരും, തൊഴിലാളികളും, കൃഷിക്കാരും ഉള്‍പ്പെടെയുള്ള വ്യക്തിത്വങ്ങളുമായി മുഖാമുഖം പരിപാടി നടത്തും. 9.30ന് നേതാക്കള്‍ പത്രപ്രവര്‍ത്തകരുമായി സംവദിച്ചതിനുശേഷം 10.30ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പാമ്പാടി ടൗണില്‍ നടക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ സ്വീകരണം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നടക്കും. തുടര്‍ന്ന് നാലിന് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ സ്വീകരണം കുറവലങ്ങാട് പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നടക്കും. അഞ്ചിന് വൈക്കം നിയോജക മണ്ഡലത്തില്‍, വൈക്കം ബോട്ടുജെട്ടി മൈതാനത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തോടെ സമാപിക്കും. 

ഒമ്പതിന് രാവിലെ 8.30 മുതല്‍ 9.30 വരെ പാലാ സണ്‍സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍, സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുമുള്ളവരുമായി സംവദിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന മുഖാമുഖം പരിപാടി നടത്തും. തുടര്‍ന്ന് പത്രസമ്മേളനത്തിനുശേഷം പത്തിന് പാലായിലെ സ്വീകരണത്തില്‍ പങ്കെടുക്കും. പാലാ കുരിശുപള്ളി കവലയില്‍ നിന്നും ജാഥാ ക്യാപ്റ്റനെയും, സഹനേതാക്കളെയും സ്വീകരിച്ച ആനയിച്ച് പാലാ മഹാറാണി തീയേറ്റര്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ജാഥയ്ക്ക് വമ്പിച്ച സ്വീകരണവും, സമ്മേളനവും നടത്തും. 11.30ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ സ്വീകരണം പൊന്‍കുന്നം രാജേന്ദ്ര മൈതാനത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ സ്വീകരണവും സമ്മേളനവും മുണ്ടക്കയം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കും. ഓരോ നിയോജകമണ്ഡലത്തിലെ സ്വീകരണ സമ്മേളനങ്ങളിലും പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കും. വാദ്യഘോഷങ്ങളും കലാരൂപങ്ങളും സ്വീകരണങ്ങൾക്ക് കൊഴുപ്പേകും. 

ജാഥാ ക്യാപ്റ്റന്‍ ജോസ് കെ. മാണി എം.പിയോടൊപ്പം സഹ നേതാക്കളായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ, പി.കെ. ബിജു എക്സ് എം.പി, പി.പി. സുനീര്‍ എം.പി, മറ്റ് ഘടകകക്ഷി നേതാക്കളായ സാബു ജോര്‍ജ്, ഡോ. വര്‍ഗീസ് ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, മാത്യൂസ് കോലഞ്ചേരി, കെ.ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം.എ ലത്തിഫ്, ബിനോയ് ജോസഫ് തുടങ്ങിയവര്‍ ഉണ്ടാകും. സമ്മേളനങ്ങളിൽ മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി കെ ആശ എന്നിവർ പങ്കെടുക്കും.

Follow us on :

More in Related News