Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2025 06:26 IST
Share News :
ഗസയില്‍ ബോംബാക്രമണം നിര്‍ത്തണമെന്ന ട്രംപിന്റെ നിര്‍ദേശം വകവെക്കാതെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍.
ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയ്ക്കായുള്ള ട്രംപിന്റെ ഇരുപതിന കരാര്‍ സംബന്ധിച്ച് നാളെ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച നടക്കാനിരിക്കെയാണ് ഇസ്രയേല്‍ വീണ്ടും ബോംബാക്രമണം നടത്തിയത്.
ഗസയുടെ അധികാരവും നിയന്ത്രണവും വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചാല്‍ ഹമാസ് സമ്പൂര്‍ണ ഉന്മൂലനം നേരിടേണ്ടി വരുമെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. പിന്നാലെ ഇരുപതിന കരാറില്‍ ഉള്‍പ്പെട്ട ബന്ദികളെ വിട്ടയയ്ക്കണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ ഹമാസ് സന്നദ്ധത അറിയിക്കുകയും ഇതിനെ ട്രംപ് സ്വാഗതാര്‍ഹമെന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു.
ഗസ്സയില്‍ നിന്ന് ഹമാസിന്റെ പൂര്‍ണമായ പിന്മാറ്റം, ബന്ദികളുടെ പൂര്‍ണമായ കൈമാറ്റം, സമ്പൂര്‍ണ വെടിനിര്‍ത്തല്‍, പുതു ഗസ്സയ്ക്കായുള്ള വികസനം, ഇസ്രയേല്‍- പലസ്തീന്‍ പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരത്തിനായി സമാധാനപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ട്രംപിന്റെ 20ഇന പദ്ധതിയിലുള്ളത്. ഇതിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറബ് രാജ്യങ്ങളും അംഗീകരിച്ചതായി അറിയിച്ചിരുന്നു. ഹമാസ് ഭാഗികമായി അംഗീകരിച്ചതായും വ്യക്തമാക്കിയിരുന്നു.
അടിയന്തര വെടിനിര്‍ത്തലിനുള്ള സാധ്യതകളും ബന്ദികളുടേയും പലസ്തീന്‍ തടവുകാരുടേയും കൈമാറ്റത്തേയും സംബന്ധിച്ച കാര്യങ്ങളാകും നാളത്തെ ചര്‍ച്ചയില്‍ പരിഗണിക്കുക. ബന്ദികളുടെ മോചനത്തിനായുള്ള സാഹചര്യമൊരുക്കാനും ദീര്‍ഘകാല വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകളുമാണ് നാളെ നടക്കുക. ഇതിനിടയിലാണ് പുതിയ ആക്രമണം.
Follow us on :
Tags:
More in Related News
Please select your location.