Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാറിന്റെ നയം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയോ കങ്കണയോ?; രാഹുൽ ​ഗാന്ധി

26 Sep 2024 09:25 IST

- Shafeek cn

Share News :

ഡൽഹി: കേന്ദ്ര സർക്കാറിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാ​​ഹുൽ ​ഗാന്ധി രംഗത്ത്. അസാധുവാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന ബിജെപി എംപി കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിനു പിന്നാലെയാണ് കേന്ദ്രത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. കേന്ദ്രത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിൻ്റെ ചുമതല വഹിക്കുന്നത് ആരാണെന്ന ചോദ്യമുയർത്തിയാണ് രാഹുൽ സർക്കാറിനെ കടന്നാക്രമിച്ചത്. ആരാണ് സർക്കാറിന്റെ ഔദ്യോഗിക നയം തീരുമാനിക്കുന്നത്? പ്രധാനമന്ത്രി നരേന്ദ്രമോദിയോ അതോ ബിജെപി എംപിയോ?. രാഹുൽ ചോദിച്ചു.


നമ്മുടെ കർഷകർക്കെതിരായ ബിജെപിയുടെ ഒരു ഗൂഢാലോചനയും വിജയിക്കാൻ ഇൻഡ്യാ മുന്നണിയുടെ നേതൃത്വത്തിലുളള പ്രതിപക്ഷം അനുവദിക്കില്ല. കർഷകരെ ദ്രോഹിക്കുന്ന എന്തെങ്കിലും നടപടി സ്വീകരിച്ചാൽ മോദിക്ക് വീണ്ടും മാപ്പ് പറയേണ്ടിവരും. രാഹുൽ പറഞ്ഞു. 2020-2021 കാലഘട്ടത്തിൽ നടന്ന സമരത്തിൽ 700-ലധികം കർഷകർ രക്തസാക്ഷിത്വം വഹിച്ചു. അവരിൽ ഭൂരിപക്ഷം പേരും ഹരിയാനയിലെയും പഞ്ചാബിലെയും കർഷകരായിരുന്നു. ഇത്രയും സംഭവിച്ചിട്ടും കേന്ദ്രത്തിന് മതിയായിട്ടില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

Follow us on :

More in Related News