Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്രത്തിന്റെ നിരന്തര ഇടപെടലും സമ്മർദ്ദവും; ഇസ്രായേലി കപ്പലിൽ കുടുങ്ങിയ അഞ്ച് ഇന്ത്യക്കാരെ കൂടി വിട്ടയച്ച് ഇറാൻ

10 May 2024 10:16 IST

Shafeek cn

Share News :

ന്യൂഡൽഹി: ഇസ്രായേലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വിട്ടയച്ച് ഇറാൻ. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന മലയാളി വനിതാ ജീവനക്കാരിയെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. ഇസ്രായേലിന്റെ ചരക്ക് കപ്പലായ എംഎസ്‌സി ഏരീസ് എന്ന കപ്പൽ ആണ് ഇറാൻ പിടിച്ചുവച്ചത്. ഇതിൽ 17 ഇന്ത്യക്കാർ ഉൾപ്പെടെ 25 പേരായുന്നു ഉണ്ടായിരുന്നത്. കപ്പൽ പിടിച്ചുവച്ചതായുള്ള വിവരം പുറത്തുവന്നതിന് പിന്നാലെ ഇവരുടെ മോചനത്തിനായുള്ള ഊർജ്ജിത ശ്രമങ്ങൾ കേന്ദ്രം ആരംഭിച്ചിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിരന്തര ഇടപെടലിനെയും സമ്മർദ്ദത്തെയും തുടർന്നാണ് സൈനികരെ വിട്ടയച്ചത്.


ഇറാൻ വിട്ടയച്ചവരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവരെ നാട്ടിലേക്ക് അയക്കാനാണ് തീരുമാനം. അതേസമയം ജീവനക്കാരെ വിട്ടയച്ചതിൽ ഇറാന് ഇന്ത്യൻ എംബസി നന്ദി പറഞ്ഞു. വിഷയത്തിൽ ഇന്ത്യയുമായുള്ള ഇറാന്റെ സഹകരണം പ്രശംസനീയമാണെന്നും എംബസി കൂട്ടിച്ചേർത്തും.

കഴിഞ്ഞ മാസം 13 നായിരുന്നു ഇസ്രായേലി കപ്പൽ ഇറാൻ പിടിച്ചുവച്ചത്. ഹാർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ ആയിരുന്നു ഇറാൻ കപ്പൽ റാഞ്ചിയത്. ഏപ്രിൽ 12 ന് ശേഷം കപ്പലിനെക്കുറിച്ച് യാതൊരു വിവരവും അധികൃതർക്ക് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കപ്പൽ റാഞ്ചിയതായി വ്യക്തമായത്. കോട്ടയം സ്വദേശി ആൻ ടെസ്സ ജോസഫിനെ ആയിരുന്നു അന്ന് വിട്ടയച്ചത്. കപ്പലിൽ ഉണ്ടായിരുന്ന ഏക വനിതാ ജീവനക്കാരി ആയിരുന്നു ടെസ.

Follow us on :

More in Related News