Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2026 00:28 IST
Share News :
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തുടനീളമുള്ള വിദ്യാർഥികളും യുവജനങ്ങളും നയിച്ച ജനാധിപത്യ പോരാട്ടത്തിന്റെ നിർണായക വിജയമാണെന്ന് ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാർഥികളും യുവജനങ്ങളും നടത്തിയ സമാധാനപരമായ പ്രക്ഷോഭം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ സുപ്രധാന അധ്യായമായി ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമരത്തിലൂടെ ജനാധിപത്യ പ്രതിഷേധത്തിന്റെ ശക്തി തെളിയിക്കപ്പെട്ടതായും വിദ്യാർഥികൾ ഉന്നയിച്ച വിഷയങ്ങളിൽ നിന്ന് പൊതുജനശ്രദ്ധ തിരിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ധർമേന്ദ്ര പ്രധാന്റെ രാജി മോദി സർക്കാരിനേറ്റ തിരിച്ചടിയാണെന്നും വിദ്യാർഥി സമരത്തിൽ തുടക്കത്തിൽ തന്ത്രപരമായ അകലം പാലിച്ച കോൺഗ്രസ് പാർട്ടിക്കും ഇത് ഒരു പാഠമാണെന്നും പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു.
കേന്ദ്രീകൃത പ്രവേശന പരീക്ഷാ സംവിധാനം സമഗ്രമായി പുനഃപരിശോധിക്കണമെന്നും വിവിധ സംസ്ഥാനങ്ങളുടെയും പ്രദേശങ്ങളുടെയും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങൾ പരിഗണിച്ചുള്ള കൂടുതൽ വികേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പ്രവേശന പരീക്ഷാ സംവിധാനം നടപ്പാക്കണമെന്നും ഐ.എൻ.എൽ ആവശ്യപ്പെട്ടു.
നിലവിലെ നീറ്റ് (NEET) ഉൾപ്പെടെയുള്ള കേന്ദ്രീകൃത പരീക്ഷാ സംവിധാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്കും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള അവസരങ്ങളിൽ അസമത്വം സൃഷ്ടിക്കുന്നുവെന്ന ആശങ്കയും പാർട്ടി രേഖപ്പെടുത്തി.
നീതിക്കും സുതാര്യതയ്ക്കുമായി പോരാടിയ വിദ്യാർഥികളെയും യുവജനങ്ങളെയും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെയും അഭിനന്ദിക്കുന്നതായും ജനാധിപത്യപരമായ ചെറുത്തുനിൽപ്പ് ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കാനാവില്ലെന്ന ശക്തമായ സന്ദേശമാണ് നൽകിയതെന്നും പ്രൊഫ. മുഹമ്മദ് സുലൈമാൻ കൂട്ടിച്ചേർത്തു
Follow us on :
More in Related News
Please select your location.