Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2024 09:32 IST
Share News :
യുദ്ധ വിമാന നിർമാണത്തിൽ ഇന്ത്യയുടെ നിർണായക ചുവടുവയ്പ്പ്;
ഇന്ത്യയുടെ സ്വന്തം പുതുതലമുറ വിമാനങ്ങൾ അടുത്ത വർഷം പറന്നുയരും
മിറാഷ് 2000, ജാഗ്വാർ, മിഗ്-29 എന്നിവയുൾപ്പെടെ സേനയുടെ എല്ലാ പ്രധാന വിമാനങ്ങൾക്കും പകരം എൽസിഎ മാർക്ക് 2 കൊണ്ടുവരാനാണ് സർക്കാരിന് പദ്ധതി. അടുത്ത 10-15 വർഷത്തിനുള്ളിൽ 250-ലധികം ഇത്തരം വവിമാനങ്ങൾ സേനയിൽ ഉൾപ്പെടുത്തും. ഇന്ത്യയുടെ 4.5 തലമുറ എല്‍സിഎ മാര്‍ക്ക് 2 യുദ്ധവിമാനങ്ങള്‍ 2025 മാര്‍ച്ചോടെ പറന്ന് തുടങ്ങും. ഇവയുടെ വന്‍തോതിലുള്ള നിര്‍മ്മാണം 2029ഓടെ ആരംഭിക്കും.ദിവസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച ഉന്നതതല ചര്‍ച്ചകള്‍ പ്രതിരോധ ഗവേഷണ വികസ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഡോ.സമിര്‍ വി കാമത്തും ഇന്ത്യന്‍ വ്യോമസേന ഡെപ്യൂട്ടി ചീഫ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിതും തമ്മില്‍ നടന്നിരുന്നു.
എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് വികസന ഏജന്‍സിയുടെ പരിപാടികളെക്കുറിച്ച് ഡിആര്‍ഡിഒ ഭവനിലാണ് ചര്‍ച്ചകള്‍ നടന്നത്.
പ്രോട്ടോടൈപ്പിന്‍റെ ഫ്ലൈറ്റ് ടെസ്‌റ്റിംഗിനൊപ്പം സിസ്‌റ്റങ്ങളുടെയും ഉപ സംവിധാനങ്ങളുടെയും വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഡിആർഡിഒ ലാബുകളും ക്ലസ്‌റ്ററുകളുടെ ഡയറക്‌ടർ ജനറലുകളും പങ്കെടുക്കുകയും വികസന നില, അപകടസാധ്യത, ലഘൂകരണ പദ്ധതി എന്നിവ അവതരിപ്പിക്കുകയും ചെയ്‌തു. യോഗത്തിൽ എൽസിഎ മാർക്ക് 2 പദ്ധതിയും ചർച്ച ചെയ്‌തു.
മിറാഷ് 2000, ജാഗ്വാർ, മിഗ്-29 എന്നിവയുൾപ്പെടെ സേനയുടെ എല്ലാ പ്രധാന വിമാനങ്ങൾക്കും പകരം എൽസിഎ മാർക്ക് 2 കൊണ്ടുവരാൻ സർക്കാരിന് പദ്ധതിയുണ്ട്. അടുത്ത 10-15 വർഷത്തിനുള്ളിൽ 250-ലധികം ഇത്തരം വവിമാനങ്ങൾ സേനയിൽ ഉൾപ്പെടുത്താനാണ് പദ്ധതിയിടുന്നത്.
Follow us on :
Tags:
More in Related News
Please select your location.