Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ഓട്ടോളജി ലീഗ് കോൺഫറൻസ് നാളെ മുതൽ കോഴിക്കോട്ട്

19 Feb 2025 12:31 IST

Enlight Media

Share News :

കോഴിക്കോട് : ആരോഗ്യ രംഗത്തെ ആധുനിക ഇ എൻ ടി ചികിത്സ രീതികൾ പരിചയപെടുത്തുന്നത്തിനായി അസെന്റ് ഇ എൻ ടി ആശുപത്രി നടത്തുന്ന ഇന്ത്യൻ ഓട്ടോളജി ലീഗ് കോൺഫറൻസ് 22, 22 ദിവസങ്ങളിലായി ഹോട്ടൽ റാവിസ് കടവിൽ നടക്കും. ശിൽപശാലയുടെ ഭാഗമായി യുവ ഇ എൻ ടി ഡോക്ടർ മാർക്ക് കൊക്ലീയർ ഇമ്പ്ലാൻറ്, തലക്കറകത്തിനും കേൾവിക്കുറവിനുമുള്ള വിവിധ ശസ്ത്രക്രിയകൾ എന്നിവയിൽ വിദഗ്ദ പരശീലനം നൽകുന്ന ടെംപോറൽ ബോൺ ഡിസക്ഷൻ വർക്ഷോപ് 20, 21 ദിവസങ്ങളിൽ കെ.പി. എം ട്രിപ്പ്പെന്റ യിലും നടക്കും.


പരിശീലനങ്ങൾക്ക് സ്വദേശത്തു നിന്നും വിദേശത്തു നിന്നുമുള്ള ഇഎൻടി വിദഗ്ദർ നേതൃത്വം നൽക്കും. ശില്പശാലയിൽ രാജ്യത്തെ വിവിധ സംസ്ഥാനത്തു നിന്നുള്ള മൂന്നൂറ്റിഅൻപതോളം ഡോക്ടർമാർ പങ്കെടുക്കും. പ്രായോഗിക പരിശീലനത്തിൻ്റെ ഭാഗമായി കോഴിക്കോട് അസെന്റ് ഇ എൻ ടി ആശുപത്രിയിൽ വിദഗ്ദർ ചെയുന്ന ശസ്ത്രക്രിയകൾ തത്സമയം വേദിയിൽ പ്രദർശിപ്പിക്കും അസെന്റ് ഇ എൻ ടി ആശുപത്രിയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പത്തുലക്ഷത്തിലധികം രൂപ ചെലവ് വരുന്ന കൊക്ലീയർ ഇമ്പ്ലാൻറ് സർജറി അർഹരായ ഒരു വ്യക്തിക് പൂർണമായും സൗജ്യനമായി ചെയ്തുകൊടുക്കുമെന്ന് ചെയർമാൻ ഡോ. ഷറഫുദീൻ പി കെ അറിയിച്ചു.

20 ന് രാവിലെ 8.30 നു ആരംഭിക്കുന്ന പരിശീലശിൽപശാല 23 ന് വൈകീട്ട് 4.30 ന് സമാപിക്കും. പ്രൊഫസർ ഡോ.റോബർട്ട് വിൻസെന്റ് (ഫ്രാൻസ്) പ്രൊഫസർ മോഹൻ കാമേശ്വരൻ (ചെന്നൈ), പ്രൊഫസർ രവി രാമലിങ്കം (ചെന്നൈ), ഡോ. ദീപക് ഹൽദ്ധിപൂർ(ബാംഗ്ലൂർ ), ഡോ. ആഷേഷ് ഭൂമ്‌കർ (താനെ - മഹാരഷ്ട്ര), ഡോ. എസ്. കെ. ഇ അപ്പാറാവു (വിശാഖപട്ടണം ), ഡോ. സമ്പത് ചന്ദ്ര പ്രസാദ് റാവു (ബാംഗ്ലൂർ ), ഡോ. മുബാറക് ഖാൻ (പൂനെ), ഡോ. ഷിബു ജോർജ്, ഡോ: മനോജ് എം പി, ഡോ മുഹമ്മദ് നൗഷാദ് വി, ഡോ. വിവേക് ശശീന്ദ്രൻ, ഡോ. ശറഫുദ്ധീൻ പി. കെ തുടങ്ങിയവർ വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തും. ആധുനിക ഇഎൻടി ചികിത്സാ രീതികളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും പ്രദർശനവും പരിശീലനവും ശിൽപശാലയുടെ ഭാഗമായി നടക്കും.


വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഡോ. ശറഫുദ്ധീൻ പി. കെ. സെക്രട്ടറി. സെക്രട്ടറി ഡോ. ബിജിരാജ് വി. വി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News