Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 20:10 IST
Share News :
മസ്കറ്റ്: ഐക്യ ജനാധിപത്യ മുന്നണിയുടെ ഉജ്വല വിജയം ആഘോഷമാക്കാൻ ഇബ്രയിൽ കൂടിയ പ്രവാസികൾ മധുരം വിതരണം ചെയ്ത് വിജയാഹ്ലാദം പങ്ക് വെച്ചു.
നൂറിൽ പരം സീറ്റുമായി അധികാരത്തിലെത്താൻ ജനങ്ങൾ നൽകിയ അംഗീകാരത്തിന് കേരള ജനതയ്ക്ക് നന്ദി രേഖപ്പെടുത്തി കൊണ്ട് ഒ.ഐ.സി.സി. ഇൻ കാസ്സ് സ്ഥാപക നേതാവ് എം.ജെ. സലിം സംസാരിച്ചു.
ഇടത് ദുർഭരണത്തിനുള്ള ശക്തമായ താക്കീതാണ് ഈ ചരിത്ര വിജയമെന്ന് ഒ.ഐ.സി.സി. ഇൻകാസ്സ് ഇബ്ര മുൻ പ്രസിഡന്റ് തോമസ്സ് ചെറിയാൻ പറഞ്ഞു. ദേശീയ നേതാക്കളായ സൈമൺ കൊരട്ടി, ഒ.കെ.ഷെമീം, ബിബിൻ ജോർജ്, മുസ്തഭ, സുജിത്ത്, റബിയാൻ, സുനിൽ മാളിയേക്കൽ, മോഹനൻ പിള്ള, രജീഷ് എന്നിവർ ആശംസകൾ നേർന്നു.
Follow us on :
Tags:
Please select your location.