Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2025 13:53 IST
Share News :
കടുത്തുരുത്തി ജി.വി. എച്ച്.എസ് എസിൽ ബഷീർ അനുസ്മരണവും സ്കൂൾ റേഡിയോ ടൈറ്റിൽ സോങ് ഉദ്ഘാടനവും നടന്നു. വാർഡ് മെമ്പർ ടോമി നിരപ്പേൽ ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംബേദ്കർ നാഷണൽ അവാർഡ് ജേതാവും ദൃശ്യ റിപ്പോർട്ടറുമായ ബോസ് ഭാവന ടൈറ്റിൽ സോങ്ങിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഡോ. ആഷ മിതു ഇഷാനിയാണ് ടൈറ്റിൽ സോങ്ങിന്റെ രചന നിർവഹിച്ചത്. പ്രജിത് പ്രസന്ന എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യ വിസ്മയം ഒരുക്കി.
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിൻസി എലിസബത്ത് ,ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ജോബി വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. കൂടാതെ കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു.കഥകളുടെ സുൽത്താനായ ബഷീറിന്റെ കഥാപാത്രങ്ങൾ അരങ്ങ് തകർത്തപ്പോൾ എല്ലാവർക്കും അതൊരു വിസ്മയമായിരുന്നു. കുട്ടികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികൾ സ്കൂൾ റേഡിയോയിലൂടെ ആസൂത്രണം ചെയ്യുന്നതായി സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ.ഷംല യു അറിയിച്ചു.
അധ്യാപികമാരായ ലിൻസി ചാക്കോ, ജയ്നമ്മ തോമസ്, ഡോ.രാജശ്രീ മോഹനൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.