Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2025 13:26 IST
Share News :
തലയോലപ്പറമ്പ്: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബത്തിന് താങ്ങായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ. ബിന്ദുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം കൈമാറി. കുടുംബത്തിൻ്റെ തണലായിരുന്ന ബിന്ദുവിൻ്റെ വേർപാടിനെ തുടർന്ന് ദുരിതത്തിലായ നിർദ്ധന കുടുംബത്തിന് പത്ത് ദിവസത്തിനുള്ളിൽ സഹായം കൈമാറുമെന്ന് ചാണ്ടി ഉമ്മൻ എം എൽ എ നേരത്തെ പറഞ്ഞിരുന്നു. അപകടം നടന്നത് മുതൽ എല്ലാ കാര്യങ്ങളിലും വേണ്ട ഇടപെടലുകൾ ചാണ്ടി ഉമ്മൻ നടത്തിയിരുന്നു. ബിന്ദുവിൻ്റെ വീട്ടിൽ എത്തി ഭർത്താവ് വിശ്രുതന് തുക മകൾ നവമിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതിൻ്റെ രേഖകൾ കൈമാറി. ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്മി, മകൻ നവനീത് എന്നിവരെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു, നേതാക്കളായ പി.വി പ്രസാദ്, അഡ്വ.പി.പി സിബിച്ചൻ, വി.ടി ജയിംസ്, വിജയമ്മ ബാബു, പി.എം മക്കാർ യൂത്ത് കോൺഗ്രസ് നേതാക്കളായ ഗൗരിശങ്കർ, സീതു ശശി, കൃഷ്ണകുമാർ, അനൂപ്.വി , ജയപ്രകാശ് തുടങ്ങിയവരുടെ ഒപ്പമാണ് ചാണ്ടി ഉമ്മൻ എത്തിയത്.
Follow us on :
More in Related News
Please select your location.