Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎംസിസി ഖത്തർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി എം.എസ്.എഫ്. മെറിറ്റ് ഈവനിംഗ് – പ്രതിഭാ സംഗമം നടത്തി.

09 Jul 2025 03:10 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി, എം.എസ്.എഫ്. കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെറിറ്റ് ഈവെനിംഗ്‌ – പ്രതിഭാ സംഗമം നടന്നു. കാസറഗോഡ് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റ് ഹയർ എഡ്യൂക്കേഷൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രതിഭാ അവാർഡുകൾ നൽകി ആദരിച്ചു.


പരിപാടിയിൽ എം എസ് എഫ് ശദീദ് ബള്ളൂർ അധ്യക്ഷത വഹിച്ചു. അർഫാത്ത്‌ കമ്പാർ സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ട്രഷറാർ മുനീർ ഹാജി, എ.എ. ജലീൽ, ഖത്തർ കെഎംസിസി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സിദ്ദിഖ് ബേക്കൽ, കബീർ പി.എം, മുഹമ്മദ്‌ കുന്നിൽ, എ.കെ ഷാഫി, നുറുദ്ധീൻ കോട്ടക്കുന്ന്, കെ. ബി അഷ്‌റഫ്‌,

എം.എ നജീബ് ,ഹാരിസ് കമ്പാർ, നവാസ് ഏരിയാൽ, മുസ്സാ ബാസിത്ത്‌, അബ്ബാസ് മൊഗർ, ഇർഫാൻ കുന്നിൽ, അൻസാഫ് കുന്നിൽ, നൈമു മജൽ, മുസ്സമിൽ, താഹിർ, ഷാഹിൽ, അഫ്സൽ ഐമാൻ, ബുഷെയർ അഫ്ഹാം, ഹായാൻ, തുടങ്ങിയവർ നേതൃത്വം നൽകി. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെഎംസിസി നേതാക്കളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.


വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ പുതിയ തലമുറക്ക് പ്രചോദനം നൽകുന്നതിനായി കെഎംസിസി സമൂഹം ആവിഷ്ക്കരിക്കുന്ന ഈ പരിപാടിയിൽ പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖരും മെംബർമാരും സാന്നിധ്യപ്പുറത്തുണ്ടായിരുന്നു.

Follow us on :

More in Related News