Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 11:39 IST
Share News :
പോട്ട:
വാഴക്കുന്ന് മുതൽ നിർമ്മാണം ആരംഭിച്ചിരിക്കുന്ന മോഡൽ റോഡ് കനാൽ പാലം കഴിഞ്ഞ് വരുന്ന ഭാഗത്ത് താരതമ്യേന വീതി വളരെ കുറഞ്ഞ അവസ്ഥയിലായിരുന്നു. ഇവിടെ റോഡ് വീതി കൂട്ടി പുതിയ കാന നിർമ്മിച്ചതിന്റെ ഉദ്ഘാടനം ചാലക്കുടി മുൻസിപ്പൽ ചെയർമാൻ എബി ജോർജ്ജ് നിർവഹിച്ചു. വാർഡ് കൗൺസിലർ ജിജി ജോൺസൺ അധ്യക്ഷതവഹിച്ചു. ഇതിനായി സ്ഥലം വിട്ടു നൽകി സഹകരിച്ച കൊല്ലിക്കര കുടുംബാംഗങ്ങളായ രവീന്ദ്രൻ, ശശീന്ദ്രൻ, സതി സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ
ആദരിച്ചു. ചാലക്കുടി സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ജോയ് മാളിയേക്കൽ, ജോയ് കെ. എ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.