Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.

21 May 2025 15:56 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വർഗീയതയ്ക്കും വിഘടന വാദത്തിനും ഭീകരവാദത്തിനും എതിരെ സന്ധിയില്ലാ സമരം ചെയ്ത് തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരിൽ മനുഷ്യ ബോംബുകളാൽ തൻ്റെ ജീവൻ ചിന്നഭിന്നമാക്കി രാഷ്ട്രത്തിനു വേണ്ടി ബലി അർപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വദിനം ആചരിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ കീഴിലുള്ള വിവിധ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി.തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്‌ഷനിൽ നടന്ന അനുസ്മരണ സമ്മേളനം കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വി.ടി ജെയിംസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് കെ.ഡി ദേവരാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ശശിധരൻ വാളവേലി, കെ.കെ ഷാജി, എം.അനിൽകുമാർ, വിജയമ്മ ബാബു, ജോസ് വേലിക്കകത്ത്, എം.ജെ ജോർജ്ജ്, പി.എം മക്കാർ, അനിത, സുബാഷ് , നിസ്സാർ തുടങ്ങിയവർ പ്രസംഗിച്ചു. 


മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടുമ്മേൽ ജംഗ്ഷന് സമീപം നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് മോഹൻ.കെ. തോട്ടുപുറം അ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എൻ.സി തോമസ്, പോൾ തോമസ്, സിയാദ് ബഷീർ, കെ. സജീവൻ, ധന്യ സുനിൽ

തുടങ്ങിയവർ പ്രസംഗിച്ചു.


വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. പി.പി. സിബിച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി.സി ജോഷി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബി.പി മുരളീധരൻ, മനോജ് കെ. തൈപ്പറമ്പിൽ,സുകുമാരൻ നായർ, എം. ജി സുധാകരൻ, ചന്ദ്രൻ കോതേടൻ , പി.ഒ. പീറ്റർ, പി.കെ. രവി,ദിനേശൻ ചന്ദ്രാ മല തുടങ്ങിയവർ പ്രസംഗിച്ചു.


ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലത്ത് നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എസ്.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ജെ സണ്ണി അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡൻ്റ് പി.കെ ദിനേശൻ, അഡ്വ.പി.വി സുരേന്ദ്രൻ, എസ്.ശ്യാംകുമാർ, ടി.പി അരവിന്ദാക്ഷൻ, എം.വി തോമസ്, കെ.ആർ ശിവൻ, ബി.രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.


Follow us on :

More in Related News