Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2025 11:25 IST
Share News :
കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. തുമ്പമൺതൊടി സ്വദേശി സുജിൻ (29) ആണ് കൊല്ലപെട്ടത്. കഴിഞ്ഞ രാത്രി 11 ഓടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപത്താണ് സംഭവം. തുമ്പമൺതൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നറിയപ്പെടുന്ന ബിജു, മഹി, വിജയ് എന്നിവരാണ് സുജിനെ കൊലപ്പെടുത്തിയത്. രാത്രിയിൽ ഒളിച്ചിരുന്നായിരുന്നു ആക്രമണം. സുജിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു.
സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടയുണ്ടായ തർക്കത്തിന് പുറമേ പ്രതികളുടെ പരസ്യം മദ്യപാനം ചോദ്യം ചെയ്തതും വൈരാഗ്യത്തിന് കാരണമായതായി പൊലീസ് പറയുന്നു.
സുജിന്റെ വയറ്റിലും അനന്തുവിന്റെ തലയ്ക്കുമാണ് കുത്തേറ്റത്. ഇരുവരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും സുജിൻ മരിച്ചു. പ്രതികളെ ചിതറ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. കൊല നടന്ന സ്ഥലത്ത് നിന്നും കഞ്ചാവ് പൊതികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുജിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Follow us on :
Tags:
More in Related News
Please select your location.