Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2025 06:54 IST
Share News :
കൂട്ടിക്കല്‍: തേന്‍പുഴയിലും പുലിയെ കണ്ടെന്നു നാട്ടുകാര്‍. കൂട്ടിക്കല്‍ പഞ്ചായത്തിലെ തേന്‍പുഴ ജങ്ഷനില്‍ പുലിയോട് സാദൃശ്യമുളളമൃഗത്തെ കണ്ടതായി അയല്‍വാസികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീടിനു പുറത്തേക്കിറങ്ങിയ സമീപവാസി ജോസാണ് പുലിയെന്നു സംശയിക്കുന്ന മൃഗത്തെ കണ്ടതായി പറയുന്നത്.വീടിനു മുന്‍വശത്തെ തൂക്കുപാലം റോഡിലൂടെ മൃഗം നടന്നുപോകുന്നത് കണ്ടത്.മൃഗത്തെ കണ്ടു ഭയന്ന ജോസ് വീടിനുളളില്‍ കയറുകയായിരുന്നു. കഴിഞ്ഞ ദിവസം കുറ്റിപ്ലാങ്ങാട് ഉറുമ്പിക്കര ആദിവാസികോളനിയില്‍ പുലി വളര്‍ത്തു നായെ പിടികൂടിയിരുന്നു. ഇതിനിടയിലാണ് തേന്‍പുഴയില്‍ പുലിയെ കണ്ടതായി പറയുന്നത്.തേന്‍പുഴയിലെ സ്വകാര്യ റബ്ബര്‍ തോട്ടം കാട് വളര്‍ന്ന നിലയിലാണ് ഇവിടെ കാട്ടു പന്നിയടക്കം നിരവധി വന്യ മൃഗങ്ങളുടെ ശല്യം ഉണ്ടാവാറുണ്ട്.എന്നാല്‍ ഇതാദ്യമാണ് പുലിയുടെ സാന്നിധ്യം ഉണ്ടന്നു പറയുന്നത്.ഇത് സംബന്ധിച്ചു യാതൊരു പരാതിയും ഇതുവരെയായി ലഭിച്ചിട്ടില്ലന്നു വനപാലകര്‍ അറിയിച്ചു.എന്നാല്‍ പുലിയെ പ്രദേശവാസി കണ്ടത് സംബന്ധിച്ചുും കാടുകള്‍ വെട്ടിതെളിക്കണമെന്നും ആവശ്യപെട്ടു പ്രദേശവാസികള്‍ ഒപ്പിട്ടു അധികാരികള്‍ക്കു പരാതി നല്‍കി.ദിനംപ്രതി രാവും പകലുമില്ലാതെ നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന പ്രദേശമാണ് തേന്‍പുഴ . രണ്ടാഴ്ച മുൻപ് കൊക്കയാർ പൂവഞ്ചി ഭാഗത്ത് കൈത തോട്ടത്തില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടതായി തൊഴില്‍ ഉടമ പറഞ്ഞെങ്കിലും ഗൗരമായി കണ്ടില്ല. തോട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയുടേതെന്നു കരുതുന്ന പാടുകളായിരുന്നു കണ്ടത്്.പരിസര പ്രദേശങ്ഹളില്‍ പലയിടത്തും കണ്ടത് ഒന്നു തന്നെയാകാനാണ് സാധ്യത. ഇതിനിടയില്‍ പുലിയുടെ അക്രമണം ഉണ്ടായ ഉറുമ്പിക്കരയില്‍ കഴിഞ്ഞ രാത്രിയും ഫോറസ്റ്റ് സംഘം പട്രോളിങ് നടത്തി. സ്ഥാപിച്ച കാമറയില്‍ ഇതുവരെയായി പുലിയുടെ തൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.
Follow us on :
More in Related News
Please select your location.