Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇലൽ ഹബീബ് ഗ്രാൻ്റ് മീലാദ് പ്രൗഢ സമാപനം

15 Sep 2024 12:28 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മദ്രസത്തുൽ ഹുദ ഗുബ്രയുടെയും ഐസിഎഫ് ബൗഷർ, അസൈബ സെക്ടറുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഇലൽ ഹബീബ് ഗ്രാൻ്റ് മീലാദ് പ്രൗഢ സമാപനം. 

ബൗഷർ ഒമാൻ ഹാളിൽ നടന്ന സമാപന സമ്മേളനം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ: മുഹമ്മദ് സാഹിറിന്റെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ: ജുനൈദ് ജൗഹരി അൽ അസ്ഹരി കൊല്ലം മുഖ്യപ്രഭാഷണം നടത്തി, ഹാഫിള് ജാബിർ സഖാഫി ബുർദ ആസ്വാദനത്തിന് നേതൃത്വം നൽകി.

ഐ സി എഫ് ഇന്റർ നാഷണൽ ജ:സെക്രട്ടറി നിസാർ സഖാഫി, അൽ ഹക്കീം ഇന്റർനാഷണൽ എൽ എൽ സി സ്ഥാപകൻ ഡോ. വി എം എ ഹകീം, കെഎംസിസി പ്രതിനിധി ഷാഫി ചാലിയം, വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധി അൻസാർ, എസ് എൻ ട്രസ്റ്റ്‌ പ്രതിനിധി ദിലീപ്, ഐ സി എഫ് ഇൻ്റർനാഷണൽ അഡ്മിന് സെക്രട്ടറി ഫാറൂഖ് സാഹിബ്, ഐ സി എഫ് ഒമാൻ പ്രസിഡന്റ് ഷഫീക് ബുഖാരി, ജനറൽ സെക്രട്ടറി റാസിഖ് ഹാജി, ഫിനാൻസ് കൺവീനർ അഷ്‌റഫ് ഹാജി, ഐ സി എഫ് നാഷണൽ മുൻ പ്രസിഡണ്ട് ഇസ്ഹാഖ് മട്ടന്നൂർ, ഐ സിഎഫ് നാഷണൽ നേതാക്കളായ റഫീഖ് ധർമ്മടം,അഫ്സൽ ഏരിയാട്, നിഷാദ് ഗുബ്ര കെ സി എഫ് നാഷണൽ സെക്രട്ടറി ആബിദ് തങ്ങൾ, എസ് ജെ എം ഒമാൻ പ്രസിഡന്റ്  റഫീഖ് സഖാഫി, ആർ എസ് സി നാഷണൽ നേതാക്കളായ ശരീഫ് സഅദി, മുനീബ് , മദ്രസ സെക്രട്ടറി നിസാർ തലശ്ശേരി എന്നിവർ സംബന്ധിച്ചു. മദ്രസ സദർ മുഅല്ലിം ഉസ്മാൻ സഖാഫി വയനാട് മദ്റസയെ പരിചയപ്പെടുത്തി ആമുഖ പ്രഭാഷണം നടത്തി.

മദ്രസയുടെ തുടക്കം മുതൽ വിജ്ഞാന മേഖലക്ക് നൽകിയ സംഭാവനകൾക്ക് അൽ റഹ് വാൻ കമ്പനി എം ഡി സിറാജ് സാഹിബിന് മദ്രസ മാനേജ്മെന്റ് നൽകുന്ന ഉപഹാരം വേദിയിൽ കൈമാറി. ഉച്ചയ്ക്ക് 2:30ന് നടന്ന മൗലിദ് പാരായണത്തോടെ നാന്ദി കുറിച്ചു. തുടർന്ന് ദഫുകൾ, സ്കൗട്ട്, ഖവാലി, പി പി ടി പ്രസന്റേഷൻ തുടങ്ങി വിദ്യാർത്ഥികളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾക്ക് സദസ്സ് സാക്ഷിയായി.

'ആർട്ട് ഗാലറി' ശ്രദ്ധേയമായി

മദ്രസത്തുൽ ഹുദാ സ്റ്റുഡൻസ് കൗൺസിൽ വിദ്യാർഥിനികൾ തയ്യാറാക്കിയ ആർട്ട് ഗാലറി ശ്രദ്ധേയമായി.

ലഹരിയുടെ വിപത്തുകൾ, കുട്ടികളില ഇ-ലഹരി, ലഹരി മുക്തിയുടെ മാർഗ്ഗങ്ങൾ തുടങ്ങിയ വ്യത്യസ്തങ്ങളായ നിർമ്മിതികളും, പിപിടി പ്രസന്റേഷനും ഉൾക്കൊണ്ടതായിരുന്നു ആർട്ടു ഗാലറി. വിദ്യാർത്ഥികളുടെ നിർമിതികൾ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

ആസ്വാദകരുടെ മനം കവർന്ന് 'തിരുനബി മദീനയിൽ ചരിത്രായനം'

പ്രവാചകരുടെ മദീന ജീവിതത്തിലെ ചരിത്ര സംഭവങ്ങളെ കോർത്തിണക്കി മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിച്ച 'തിരുനബി മദീനയിൽ ചരിത്രയാനം' ആസ്വാദകരിൽ നവ്യാനുഭൂതിയുണ്ടാക്കി. പത്തു വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് ഗനം, പ്രസംഗം, കഥ പറയൽ, തുടങ്ങിയ വ്യത്യസ്തങ്ങളായ ആവിഷ്കാരങ്ങളിലൂടെയാണ് ചരിത്രാവതരണം നടന്നത്.

പ്രവാചകർ നടത്തിയ ഉപമകളിൽനിന്ന് ചിലതും പ്രവാചക കഥാവിഷ്കാരവും മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

ബുക്ക് ടെസ്റ്റ് : വിജയികളെ പ്രഖ്യാപിച്ചു

മസ്കറ്റ്: ഇലൽ ഹബീബ് മീലാദ് ക്യാമ്പയിന്റെ ഭാഗമായി വനിതകൾക്കായി സംഘടിപ്പിച്ച ബുക്ക് ടെസ്റ്റ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ഒമാൻ ഹാളിൽ നടന്ന ഗ്രാൻഡ് മീലാദ് കോൺഫറൻസിൽ വെച്ച് ഡോ: ഫാറൂഖ് നഈമിയാണ് വിജയികളെ പ്രഖ്യാപിച്ചത്. സെപ്റ്റംബർ ആറിന് ഗുബ്ര മദ്രസത്തുൽ ഹുദയിൽ വെച്ച് നടന്ന മത്സരത്തിൽ ഫഹ്മ ഷമീർ ഒന്നാം സ്ഥാനവും സുറുമി ഷഫീഖ് രണ്ടാം സ്ഥാനവും സഹല മമ്പാട്ട് കുഴിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രമുഖ പണ്ഡിതനും വാഗ്മിയും എഴുത്തുകാരനുമായ ഡോ. ഫാറൂഖ് ബുഖാരിയുടെ ബീവി ഖദീജ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു മത്സരം.

ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവർക്ക് യഥാക്രമം ഒരു പവൻ സ്വർണവും അരപ്പവൻ സ്വർണവും  കാൽ പവൻ സ്വർണവും ബൗഷർ ഒമാൻ ഹാളിൽ വച്ച് നടന്ന ഗ്രാൻഡ് മീലാദ് സംഗമത്തിൽ കൈമാറി.

കലാമത്സരത്തിൽ ടീം ലാം, ടീം അലിഫ് , ടീം മീം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഷഫീഖ് കായംകുളം സ്വാഗതവും ഷജർ ബദ്റുദ്ദീൻ നന്ദിയും പറഞ്ഞു.



ൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News