Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 12:14 IST
Share News :
ദോഹ: അന്തരീക്ഷ താപനില ക്രമാതീതമായി കുതിച്ചുയരുമ്പോൾ, അതുമൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്നും, ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും എങ്ങിനെ നമ്മളെ സംരക്ഷിക്കാം എന്ന വിഷയത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി.ബി.എഫ് ഖത്തർ) ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന ക്ലാസ്സിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ഏകദേശം 150 ഓളം തൊഴിലാളികളോടൊപ്പം ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.
ഐ.സി.ബി.എഫ് 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ, ഇന്ത്യൻ എംബസ്സി തൊഴിൽ സേവന വിഭാഗത്തിലെ ജയഗണേഷ് ഭരദ്വാജ് മുഖ്യതിഥിയായി പങ്കെടുത്തു. ഇന്ത്യൻ പ്രവാസികളുടെ, പ്രത്യേകിച്ച് തൊഴിലാളികളുടെ ക്ഷേമത്തിനായി ഐ.സി. ബി.എഫ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഐ.സി. ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഖത്തറിലെ ഇന്ത്യൻ തൊഴിലാളി സമൂഹത്തോടുള്ള ഐ.സി.ബി.എഫിൻ്റെ പ്രതിബദ്ധത ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ഇത്തരം പരിപാടികളെന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ പരിപാടികൾ ഏകോപിപ്പിച്ചു. സൂര്യഘാതത്തിൻ്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് മുൻകരുതൽ എടുക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.
അൽമാന ഗ്രൂപ്പ് ഇൻസുലേഷൻ എൻജിനീയറിങ് കമ്പനി സേഫ്റ്റി മാനേജർ സുശാന്ത് സവർദേക്കർ ക്ലാസ്സ് നയിച്ചു. സൂര്യാഘാതം തടയുന്നതിനും, കടുത്ത താപനിലയിൽ അപകടസാധ്യതകൾ തരണം ചെയ്യുന്നതിനുമുള്ള വിലയേറിയ നിർദ്ദേശങ്ങൾ അദ്ദേഹം പങ്കുവെച്ചു.
മാനേജിംഗ് കമ്മിറ്റി അംഗം നീലാംബരി സുശാന്ത്, ഉപദേശക സമിതി അംഗം ടി രാമശെൽവം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി. ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.എസ്.സി മാനേജിംഗ് കമ്മിറ്റി അംഗം ദീപക് ചുക്കാല, വിവിധ കമ്മ്യൂണിറ്റി നേതാക്കളും, അനുബന്ധ സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ഐ.സി.ബി.എഫ് മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം മേധാവി ശങ്കർ ഗൗഡ് സ്വാഗതവും, ഐ.സി. ബി.എഫ് സെക്രട്ടറി ടി.കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.