Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് അധ്യാപികയെ ഭർത്താവ് സ്‌കൂളിനുള്ളിൽ കയറി ആക്രമിച്ചു

12 Dec 2025 16:17 IST

CN Remya

Share News :

കോട്ടയം: കോട്ടയം പേരൂർ പൂവത്തുംമൂട് അധ്യാപികയെ സ്‌കൂളിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പൂവത്തുംമൂട് ഗവ.എൽ.പി സ്‌കൂളിലെ അധ്യാപികയായ തിരുവഞ്ചൂർ മോസ്‌കോ സ്വദേശി ഡോണിയയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ ഭർത്താവ് കൊച്ചുമോൻ സംഭവ സ്ഥലത്ത്നിന്നും ഓടി രക്ഷപെട്ടു. വ്യാഴാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.

മോസ്‌കോ സ്വദേശികളായ ഡോണിയയും, കൊച്ചുമോനും തമ്മിൽ നേരത്തെ തന്നെ കുടുംബ പ്രശ്‌നങ്ങൾ പതിവായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് അതിരൂക്ഷമായതോടെ ഡോണിയ നൽകിയ പരാതിയിൽ മണർകാട് പൊലീസ് കൊച്ചുമോന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ കൊച്ചുമോൻ വീണ്ടും മർദനം തുടർന്നതോടെ ഡോണിയ നിലവിൽ ഏറ്റുമാനൂരിലെ വർക്കിംങ് വിമൺസ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. 

പിന്നീട് വ്യാഴാഴ്ച രാവിലെ പത്തോടെ കൊച്ചുമോൻ സ്‌കൂളിൽ എത്തി. ക്ലാസ് എടുക്കുകയായിരുന്ന ഡോണിയയെ ഓഫീസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തുകയും വാക്കുതർക്കത്തിനിടെ കൊച്ചുമോൻ കയ്യിൽ കരുതിയ കത്തി എടുത്ത് കഴുത്തിൽ കുത്തുവാൻ ശ്രമിച്ചു. മുറിവേറ്റ ഇവരെ ഉടൻ തന്നെ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഡോണിയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

Follow us on :

More in Related News