Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 07:29 IST
Share News :
ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലു ണ്ടായ വൻ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു. 16 പേർക്ക് പരിക്കേൽറ്റു.
ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടുത്തമാണ് അപകടത്തിന് കാരണം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി 37 കുട്ടികളെ ആശുപത്രിയിൽ നിന്ന് പുറത്തെത്തിച്ചു. തീപിടിത്തമുണ്ടായ കുട്ടികളുടെ വാർഡിൽ 54 പേരെണ് ചിക്തസയിലുണ്ടായിരുന്നത്.
സംഭവം ഹൃദയഭേദകമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
12 മണിക്കൂറിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിവിഷണൽ കമ്മീഷണർക്കും ഡിഐജിക്കും നിർദേശം നൽകി. മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്ന് ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക്കും ആരോഗ്യ സെക്രട്ടറി പാർത്ഥ സാർത്തി സെൻ ശർമ്മയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഝാൻസിയിലെത്തി.
ജില്ലാ മജിസ്‌ട്രേറ്റ്, സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്‌പി), ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഡിഐജി) എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ആശുപത്രിയിലെത്തി.
Follow us on :
Tags:
More in Related News
Please select your location.