Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴ: തിങ്കളാഴ്ച 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; 10 ജില്ലകളിൽ മഞ്ഞ അലർട്ട്

02 Aug 2026 18:34 IST

NewsDelivery

Share News :

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. ഇന്ന് (ഞായർ) 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ രണ്ട് ജില്ലകളിൽ നേരത്തേ മഴമുന്നറിയിപ്പില്ലായിരുന്നു.



വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 03/08/2026 ( തിങ്കൾ ) അവധി പ്രഖ്യാപിക്കുന്നു.

( ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല)

കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയസാഹചര്യവും കണക്കിലെടുത്ത് തിങ്കളാഴ്ച (03-08-2026) പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

അതേസമയം തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5, 6 തീയതികളിൽ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസമായി ശക്തമായി പെയ്ത മഴയിൽ ഇതുവരെ എട്ട് ജീവനുകളാണ് പൊലിഞ്ഞത്. എട്ടുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വിവിധ മഴയപകടങ്ങളിൽ പരിക്കേറ്റ 13 പേർ ചികിത്സയിലാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി പെയ്ത അതിതീവ്ര മഴ പലയിടങ്ങളിലും വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ശക്തിപ്രാപിച്ച മഴ രാത്രിയോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കനത്ത ദുരിതം വിതച്ചു.

കോഴിക്കോട് അവധി

Follow us on :

More in Related News