Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 11:56 IST
Share News :
കോഴിക്കോട് -വിപിഎസ് ലേക്ക്ഷോർ ഹോസ്‌പിറ്റലും സംഗീതമേ ജീവിതം ഫൗണ്ടേഷനും സഹകരിച്ചു കോഴിക്കോട്ടുകാർക്കായി നടത്തുന്ന സമഗ്രമായ ആരോഗ്യ- ക്ഷേമ ബോധവൽക്കരണ പരിപാടി Healthy Kozhikode Happy Kozhikode ൻ്റെ ഉദ്ഘാടന ചടങ്ങ് ഫെബ്രുവരി 27 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് അളകാപുരി ഹോട്ടലിലെ കാർത്തിക ഹാളിൽ വെച്ച് നടക്കും.
ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ, സ്ത്രീകൾ,യുവാക്കൾ, മുതിർന്നവർ, വിവിധ തൊഴിൽ മേഖലകളിൽ ഉൾപ്പെടുന്നവർ, ശാരീരികവും മാനസികവുമായ പ്രയാസം അനുഭവിക്കുന്നവർ തുടങ്ങി സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും ഉള്ളവർക്ക് പ്രയോജനപെടും. ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം, വൈകാരിക ആരോഗ്യം, സാമൂഹിക ആരോഗ്യം എന്നിങ്ങനെ എല്ലാ തലങ്ങളെയും സ്‌പർശിച്ചു കൊണ്ട് ഓരോ വിഭാഗങ്ങൾക്കും അനുയോജ്യമായ രീതിയിൽ പ്രത്യേകം ബോധവൽക്കരണപരിപാടിയാണ് "Healthy Kozhikode Happy Kozhikode
കോഴിക്കോട് സൗത്ത് എംഎൽഎ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിന് വിപിഎസ് ലേക്ഷോർ ഹോസ്‌പിറ്റൽ മാനേജിംഗ് ഡയറക്ടർ. എസ് കെ അബ്ദുള്ള അദ്ധ്യക്ഷം വഹിക്കും. ഡോ. ടി പി മെഹറൂഫ് രാജ്, മെഡിക്കൽ അഡ്‌മിമിനിസ്ട്രേറ്റർ വിപിഎസ് ലേക്ഷോർ മെഡിക്കൽ സെൻറർ ഡോ .എസ് ജയശ്രീ (ചെയർപേഴ്‌സൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി കോഴിക്കോട് കോർപ്പറേഷൻ),അഡ്വ. അബ്ദുൾ അസീസ്(ഡയറക്‌ടർ, സംഗീതമേ ജീവിതംഫൗണ്ടേഷൻ),ഡോ. ശങ്കർ മഹാദേവൻ (പ്രസിഡന്റ്, ഐഎംഎ കോഴിക്കോട്) (ശ്രീ. പി കെ നാസർ (ചെയർമാൻ; ടാക്സ് അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി കോഴിക്കോട് കോർപ്പറേഷൻ) ശ്രീ.മാക്‌സിസ്.ഓ.വി(ജോയൻറ് ജനറൽ മാനേജർ എ ടി .എം കോഴിക്കോട് എയർപോർട്ട് ശ്രീ.കെ .കെ സാജൻ ഡയറക്ടർ, സംഗീതമേ ജീവിതം ഫൗണ്ടേഷൻ എന്നിവർ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.