Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 04:08 IST
Share News :
ദോഹ: ദോഹ ഫോറം 22–ാമത് എഡിഷൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. ഷെറാട്ടൺ ദോഹ ഹോട്ടലിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ നിരവധി രാഷ്ട്രത്തലവന്മാർ പങ്കെടുത്തു.
'നവീകരണത്തിൻ്റെ അനിവാര്യത' എന്ന പ്രമേയത്തിലാണ് ഇത്തവണ ദോഹ ഫോറം നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി 80ലേറെ സെഷനുകളിൽ ചർച്ചകളും സെമിനാറുകളും പ്രഭാഷണങ്ങളും നടക്കുന്ന ഫോറത്തിൽ 300 പ്രമുഖ പ്രഭാഷകർ പങ്കെടുക്കുന്നുണ്ട്. ഏഴ് രാഷ്ട്രത്തലവന്മാർ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഉൾപ്പെടെ 15 വിദേശകാര്യ മന്ത്രിമാർ, വിവിധ മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോ ഗസ്ഥർ, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഘടനാ നേതാക്കൾ, ഐക്യരാഷ്ട്ര സഭ പ്രതി നിധികൾ, മാധ്യമപ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അന്താരാഷ്ട്ര തലത്തിൽ നയതന്ത്രജ്ഞർക്ക് ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാനുള്ള വേദിയായി ദോഹ ഫോറം മാറിയെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി വ്യക്തമാക്കി. പ്രതിസന്ധികൾക്ക് നടുവിൽ ധീരമായ മാധ്യമപ്രവർത്തനം നടത്തിയവരെ ഉദ്ഘാടന വേദിയിൽ ആദരിച്ചു. ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിന്റെ ക്രൂരതകൾ ലോകത്തോട് വിളിച്ചു പറഞ്ഞ വാഇൽ അൽ ദഹ്ദൂഹ്, കാർമെൻ ജൌഖാദർ, സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റ് മൊഅതസ് അസൈസ, ഡിലാൻ കോളിൻസ്, ക്രിസ്റ്റിന അസി, സദാഫ് പോൽസായ് എന്നിവർക്കാണ് അമീർ ദോഹ ഫോറം പുരസ്‌കാരം സമ്മാനിച്ചത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി, യുഎസ് പ്രഥമ വനിത ഡോ. ജിൽ ബൈഡൻ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.