17 Jul 2024 18:20 IST
Share News :
മസ്‌കറ്റ്: തിങ്കളാഴ്ച മസ്‌കത്ത് ഗവർണറേറ്റിലെ വാദി കബീർ ഏരിയയിലുണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി പ്രസ്താവന ഇറക്കി.
വാദി കബീർ വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഒരു കൂട്ടം ആളുകളെ കൊന്നൊടുക്കിയ സംഭവത്തിൽ ഞങ്ങൾ ദുഃഖിതരാണ്. ഇത് വെറുപ്പ് പ്രചരിപ്പിക്കാൻ മാത്രമായുള്ള ആക്രമണമാണ്. വെറുപ്പും കലഹമല്ലാതെ മറ്റൊന്നുമല്ല ഫലം.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു, മരണടഞ്ഞവർക്കും, പരിക്കേറ്റവർക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇക്കാര്യത്തിൽ, എല്ലാ സുരക്ഷാ, സൈനിക ഏജൻസികളുടെയും സമയോചിതമായ ഇടപെടലിനെ പ്രശംസിക്കുന്നു..
രാജ്യത്തിന്റെ നേട്ടങ്ങളും സമൂഹത്തിന്റെ സുരക്ഷയും സംരക്ഷിക്കുന്നതിന് സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നും പ്രസ്താവനയിൽ ഗ്രാൻഡ് മുഫ്തി കൂട്ടിച്ചേർത്തു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.