Fri May 2, 2025 9:08 PM 1ST
Location
Sign In
10 Apr 2025 15:07 IST
Share News :
പരിയാരം: കേരളത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വന്യമൃഗങ്ങൾ ആക്രമണം തുടരുമ്പോൾ സർക്കാർ പുലർത്തുന്ന നിഷ്ക്രിയത്വം ഭയാനകമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ എണ്ണായിരത്തിലധികം പേർക്ക് പരിക്കും ആയിരത്തിമുന്നോറോളം പേർക്ക് ജീവഹാനിയും സംഭവിച്ചിട്ടും വനം വകുപ്പോ വനംമന്ത്രിയോ പ്രശ്നപരിഹാരത്തിനായി യുദ്ധകാല അടിസ്ഥാനത്തിൽ ഒന്നും ചെയ്യാതെ ജനങ്ങളെ മൃഗങ്ങളുടെ ആക്രമണങ്ങൾക്ക് വിട്ടുകൊടുക്കുകയാണ്. മലയോര സമര യാത്രയുടെ തുടർച്ചയായി പരിയാരം ഫോറസ്റ്റ് ഓഫീസിനു മുൻപിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എംടി ഡേവിസ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ പി കെ ജേക്കബ്, പി കെ ഭാസി, മണ്ഡലം പ്രസിഡണ്ട് വിസി ബെന്നി, പ്രിൻസ് മുണ്ടൻ മാണി, സി വി ആന്റണി, എൻ സി തോമസ്, ലിൻസൻ നടവരമ്പൻ, ജോൺ മുണ്ടൻ മാണി, ഗബ്രിയേൽ കിഴക്കൂടൻ, ഷാജു വടക്കൻ, സെബാസ്റ്റ്യൻ നെടുങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.