Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തയ്ക്വൻഡൊ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ:അലീഷ്ബ ബിജുവിനെ അനുമോദിച്ചു

22 Oct 2024 16:24 IST

MUKUNDAN

Share News :

വടക്കേക്കാട്:തയ്ക്വൻഡൊ സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി പഞ്ചാബിലെ ദേശീയ മത്സരത്തിന് അർഹയായ തിരുവളയന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി അലീഷ്ബ ബിജുവിനെ അഭയം ചാരിറ്റബിൾ ട്രസ്റ്റ്  അനുമോദിച്ചു.സ്കൂൾ പ്രധാനധ്യാപിക ജീഷ ടീച്ചർ അധ്യക്ഷത വഹിച്ചു.അഭയം ട്രസ്റ്റി സുരേഷ് ആറ്റപുറം ട്രോഫി നൽകി.ബ്ലോക്ക് പഞ്ചായത്ത് അംഗവും,പിടിഎ പ്രസിഡന്റുമായ ബിജു പള്ളിക്കര,സൈബുന്നിസ,കെ.എം.സുബൈദ എന്നിവർ സംസാരിച്ചു.കായികാദ്ധ്യാപകൻ മജീദ് പെരുമ്പുള്ളി,തയ്ക്വൻഡൊ പരിശീലകൻ ബഷീർ താമരത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.അഭയം ചെയർപേഴ്സൺ മൈമുന സ്വാഗതവും,പി.മുനീർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News