Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2025 19:32 IST
Share News :
വൈക്കം: പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര കൊറ്റുകാൽ സാൻജിത്ത് (33) ആണ് അറസ്റ്റിലായത്. പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മുളക്കുളം പൈന്താറ്റിൽ പി.എസ് ലാലിൻ്റെ ഉടമസ്ഥതയിലുള്ള KL - 36 G - 247 നമ്പർ പച്ച നിറത്തിലുള്ള ബുള്ളറ്റാണ് നവംബർ 22 ന് മോഷണം പോയത്. കോട്ടയത്ത് സ്വകാര്യ കോഴ്സ് പഠിക്കാൻ പോകുന്ന മകൻ ജയ് ശങ്കർ 22 ന് രാവിലെ മേവെള്ളൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷന് എതിവശത്തുള്ള മേരി ഇമ്മാ കുലേറ്റ് പള്ളിയുടെ മുൻവശത്തുള്ള റോഡിൽ ബൈക്ക് വെച്ചിട്ട് കോട്ടയത്ത് പോയ ശേഷം വൈകിട്ട് തിരികെയെത്തിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് വെള്ളൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. അൻപതോളം വാഹന മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്നും വെള്ളൂരിൽ നിന്നും മോഷ്ടിച്ച വാഹനം ഇയാൾ വിറ്റിരുന്നുവെന്നും പോലിസ് പറഞ്ഞു. കോട്ടയം റെയിൽവേ സ്റ്റേഷൻ, ഗാന്ധി നഗർ, ഏറ്റുമാനൂർ, തൃപ്പൂണിത്തുറ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ഇയാൾ ബൈക്കുകൾ മോഷണം നടത്തിയിരുന്നു. കോട്ടയം ജില്ലയിലെ മോഷണ കേസുകൾ അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘം നടത്തിയ അന്വേഷണത്തിൽ ചങ്ങനാശ്ശേരിയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കേസിൽ റിമാൻഡിൽ കഴിഞ്ഞുവന്ന പ്രതിയെ വെള്ളൂരിൽ നടന്ന മോഷണ കേസിന്റെ ഭാഗമായി കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി പോലീസ് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.