Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകരയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ക്യാമ്പ് 28ന്

24 Apr 2024 17:19 IST

ENLIGHT REPORTER KODAKARA

Share News :




കൊടകര: സമന്വയ സാംസ്‌കാരിക സൗഹൃദവേദിയുടെ പത്താംവാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം 28ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ കൊടകര ഗവ.എല്‍.പി സ്‌കൂളില്‍ നടക്കന്ന് ക്യാമ്പ് സനീഷ്‌കുമാര്‍ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ് അമ്പിളിസോമന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സൗഹൃദവേദി പ്രസിഡന്റ് ് ടി.എ.രാജന്‍ബാബു,രക്ഷാധികാരി പി.നാരായണന്‍കുട്ടി, സെക്രട്ടറി സണ്ണി ഏറ്റുമാനൂക്കാരന്‍, ട്രഷറര്‍ തോമസ് കൂനന്‍, ജോ.സെക്രട്ടറി ശിവദാസന്‍ കുഴിക്കാട്ടില്‍, കമ്മിറ്റിയംഗം ജോണ്‍സണ്‍ മേനാച്ചേരി എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News