Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാലാം നാൾ പടവെട്ടിക്കുന്നില്‍ നാലുപേരെ ജീവനോടെ കണ്ടെത്തി.

02 Aug 2024 12:19 IST

Enlight News Desk

Share News :

വയനാട് : ദുരന്ത ഭൂമിയിൽ നിന്ന് നാലാം നാൾ ജീവനോടെ നാല് പേരെ രക്ഷപ്പെടുത്തി. ദുരന്ത ഭൂമിയിലെ പടവെട്ടിക്കുന്നിൽ അകപ്പെട്ട നാലംഗ സംഘത്തെയാണ് രക്ഷാദൗത്യത്തിനിടെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. ജോമോൾ, ജോണി, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ പെൺകുട്ടിയുടെ കാലിന് ചെറിയ പരുക്കുണ്ട്. രക്ഷപ്പെടുത്തിയ ഇവരെ കരയിലെത്തിക്കാൻ എയർലിഫ്റ്റിങ് സംവിധാനം ഏർപ്പെടുത്തുന്നു.



ഉരുൾപ്പൊട്ടലിൽ പകുതി തകർന്ന് പോയ വീട്ടിൽ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം.  

നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 40 ടീമുകൾ തെരച്ചിൽ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ ഈ ടീമിന്റെ തെരച്ചിലിലാണ് നാല് പേരെയും കണ്ടെത്തിയത്

Follow us on :

More in Related News