Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിൻ്റെ ആരോഗ്യ,ജീവകാരുണ്യ ചരിത്രത്തിൽ പുതിയൊരധ്യായമായി ഹെൽപിംഗ് ഹാൻഡ്സിൻ്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിഹാബിലിറ്റേഷന്‍ എക്‌സലന്‍സിന് തിരുവമ്പാടിയില്‍ തറക്കല്ലിട്ടു

16 Feb 2026 12:50 IST

Fardis AV

Share News :



കോഴിക്കോട് : കേരളത്തിൻ്റെ ആരോഗ്യചരിത്രത്തിലെ സന്നദ്ധ - ജീവകാരുണ്യ പ്രവർത്തനത്തിൽ പുതിയൊരാധ്യായത്തിന് തുടക്കം കുറിച്ചു ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ എക്സലൻസിന് (ഐ.ആർ. ഇ) തറക്കല്ലിട്ടു.

തിരുവമ്പാടി 

തറിമറ്റത്തെ എട്ട് ഏക്കറയോളം വിശാലമായ സ്ഥലത്താണ് കേരളീയ സമൂഹത്തിൻ്റെ പരിച്ഛേദമെന്ന് പറയാവുന്ന

രാഷ്ട്രീയ, സാമൂഹ്യ, മത - സാംസ്കാരിക, വ്യവസായ, വാണിജ്യ, സന്നദ്ധ സേവാ പ്രവർത്തക വിഭാഗങ്ങളിലെ പ്രമുഖരായ

ലിന്റോ ജോസഫ് എംഎല്‍എ, 

പി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈന്‍,

 മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടിവ് ഡയരക്റ്റര്‍ എ.കെ ഫൈസല്‍, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദലി, പാരീസൺസ് ഗ്രൂപ്പ് ചെയർമാൻ എന്‍.കെ മുഹമ്മദലി,

, ഹസന്‍ വി.എ, ശംസുദ്ദീന്‍ കെ.വി, നസീം ബക്കര്‍, ജമാദ് ഉസ്മാന്‍,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിയില്‍, മുക്കം മുന്‍സിപ്പാലിറ്റി അധ്യക്ഷ അഡ്വ. ചാന്ദിനി, ഗ്രാമപഞ്ചായത്തംഗം ബോസ് ജേക്കബ്, ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് പ്രസിഡന്റ് നിയാസ് കെ.വി, സെക്രട്ടറി എം.കെ നൗഫല്‍, സി.പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, സിദ്ദിഖ് തിരുവണ്ണൂര്‍, ഷൗക്കത്തലി കൊല്ലളത്തില്‍, മൂസ മാസ്റ്റര്‍ കൊടുവള്ളി 

 തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ആലൂക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലൂക്കാസ് ആയിരുന്നു

ഔപചാരികമായ തറക്കല്ലിടൽ  

 പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് നടത്തിയത്.

 ശേഷം അദ്ദേഹം സദസ്സിനോടായി സംസാരിച്ചു.

ആളുകള്‍ക്ക് തനിച്ച് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്നും കച്ചവടം എളുപ്പമാണെന്നും എന്നാല്‍ കാരുണ്യ പ്രവർത്തനങ്ങളാണ് ഏറെ ശ്രമകരമായ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രിയങ്ക ഗാന്ധി എംപിയുടെ സന്ദേശം മീഡിയ കമ്മിറ്റി ചെയര്‍മാന്‍ മജീദ് പുളിക്കല്‍ വായിച്ചു.

മലബാറിലെ വിവിധ ജില്ലകളിൽ നിന്നടക്കം എത്തിയ നൂറുകണക്കിന് ജീവ കാരുണ്യ,സന്നദ്ധ പ്രവർത്തകരുടെ സജീവ സാന്നിധ്യവും ശിലാസ്ഥാപന ചടങ്ങിലെ വേറിട്ട കാഴ്ചകളിലൊന്നായി മാറി.

അപകടങ്ങള്‍, പക്ഷാഘാതം തുടങ്ങിയവകൊണ്ട് ശരീരം തളര്‍ന്ന് വീടകങ്ങളില്‍ ഒതുങ്ങിപ്പോയവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിക്കുന്ന  ജീവകാരുണ്യ പദ്ധതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിഹാബിലിറ്റേഷന്‍ എക്‌സലന്‍സ് (ഐആര്‍ഇ). തിരുവമ്പാടി തറിമറ്റത്തെ എട്ടേക്കര്‍ ഭൂമിയില്‍ ഏകദേശം 120 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സെന്ററിന്റെ ആദ്യഘട്ട നിര്‍മ്മാണം 2029ല്‍ പൂര്‍ത്തിയാവും. വൈകല്യമുള്ളവര്‍ക്കും അപകടബാധിതര്‍ക്കും ദീര്‍ഘകാല ചികിത്സ ആവശ്യമായ രോഗികള്‍ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് സന്നദ്ധ സേവന മേഖലയിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്ന ഈ ബൃഹദ് പദ്ധതി.



ഫോട്ടോ അടിക്കുറിപ്പ് : ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിഹാബിലിറ്റേഷന്‍ എക്‌സലന്‍സിന്റെ ശിലാസ്ഥാപന കര്‍മം തിരുവമ്പാടി തറിമറ്റത്ത് ജോയ് ആലുക്കാസ് നിര്‍വഹിക്കുന്നു. ലിന്റോ ജോസഫ് എംഎല്‍എ, പി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈന്‍, എ.കെ ഫൈസല്‍, വി.പി മുഹമ്മദലി, എന്‍.കെ മുഹമ്മദലി, ഹസന്‍ വി.എ, ശംസുദ്ദീന്‍ കെ.വി, നസീം ബക്കര്‍, ജമാദ് ഉസ്മാന്‍ തുടങ്ങിയവര്‍ സമീപം.

Follow us on :

More in Related News