Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫുട്ബോൾ: മാവൂർ ഹയർ സെക്കണ്ടറി സ്കൂളിന് ഇരട്ട നേട്ടത്തിന്റെ തിളക്കം'

19 Aug 2024 22:30 IST

UNNICHEKKU .M

Share News :

മുക്കം: ഫുട്ബോളിൽ മാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ട നേട്ടത്തിൻ തിളക്കം.പെരുവയൽ സെൻറ് സേവിയേഴ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്നുവരുന്ന റൂറൽ സബ്ജില്ലാ ഫുട്ബോൾ മത്സരങ്ങളിലെ

അണ്ടർ 19 ആൺകുട്ടികളുടെയും അണ്ടർ 17 പെൺകുട്ടികളുടെയും ടീമുകൾക്കാണ്  ഇരട്ട കിരീടം ചൂടിയത്.. പെനാൽറ്റി ഷൂട്ടൗട്ടിൽ സേവിയോ സ്കൂളിനെ പരാജയപ്പെടുത്തിയാണ് അണ്ടർ 19 വിഭാഗം ആൺകുട്ടികൾ ജേതാക്കളായത്.ഓഗസ്റ്റ് 16 ന് ആരംഭിച്ച ഫുട്ബോൾ മത്സരങ്ങൾ ഓഗസ്റ്റ് 19 ന് സമാപിച്ചു. . കോച്ച് വാഹിദ് ആണ് ടീം സെലക്ഷൻ നടത്തിയിരുന്നത്. 

ഈ വർഷം സ്ക്കൂളിന് കായിക രംഗത്ത് ലഭിച്ച തുടർച്ചയായ 4 മത്തെ നേട്ടമാണ് ഫുട്ബോളിലെ ഇരട്ട വിജയം. അണ്ടർ 14 സുബ്രതോ കിരീടം, കരാട്ടെ ഓവറോൾ കിരീടംഎന്നിവയിലാണ് നേരത്തെ

വിജയം . ഇനി നടക്കാനിരിക്കുന്ന

കബഡി, ഖോ ഖോ അടക്കമുള്ള ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ആവുമെന്നാണ് പ്രതീക്ഷയെന്ന് 

സ്കൂളിലെ കായികാധ്യാപകരായ ബൈജു അബൂബക്കർ സിദ്ദീഖ് എന്നിവർ പറഞ്ഞു.

Follow us on :

More in Related News