Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2024 07:46 IST
Share News :
ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ ആദ്യ സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം.
18 റൺസിനാണ് അമേരിക്കയോട് വിജം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി പറഞ്ഞ അമേരിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി.
ടോസ് നേടിയ അമേരിക്ക ബൗളിംഗിനിറങ്ങുകയായിരുന്നു. ക്വിന്റൺ ഡികോക്ക് ഫോമിലേക്ക് ഉയർന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ കണ്ടെത്തി. ഡി കോക്കിന്റെ 74 റൺസിന് 46 റൺസുമായി ക്യാപ്റ്റൻ എയ്ഡൻ മാക്രം പിന്തുണ നൽകി. പിന്നാലെയെത്തിയ ഹെൻറിച്ച് ക്ലാസൻ 36, ട്രിസ്റ്റൺ സ്റ്റബ്സ് 20, എന്നിവർ സ്കോർ ഉയർത്തി. ഇരുവരും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്ക ഒരു ഘട്ടത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ടു. അഞ്ച് ബാറ്റർമാർ വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോൾ സ്കോർ വെറും 76 റൺസ് മാത്രമായിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ ആൻഡ്രിയാസ് ഗൗസ്-ഹർമീത് സിംഗ് സഖ്യം 91 റൺസ് കൂട്ടിച്ചേർത്തു. പക്ഷേ ഇരുവരുടെയും പോരാട്ടം വിജയത്തിലേക്കെത്തിയില്ല. ഗൗസ് 80 റൺസുമായി പുറത്താകാതെ നിന്നു. ഹർമീത് സിംഗ് 38 റൺസെടുത്തു.
Follow us on :
Tags:
More in Related News
Please select your location.