Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവയിൽ കോൺഗ്രസ്-സി.പി.എം. സംഘർഷം; സംഭവം കോൺഗ്രസ് മുളക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ.

26 Feb 2026 22:56 IST

santhosh sharma.v

Share News :

വൈക്കം: കോൺഗ്രസിന്റെ കൊടിമരവും ഫ്രക്സ് ബോർഡുകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുളക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എം. പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേത്തി. വൈകിട്ട് 7 മണിയോടെ പെരുവ ജങ്ഷനിലാണ് സംഭവം. മന്ത്രി വീണ ജോർജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ട് സി.പി.എം. പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ ജങ്ഷനിലുള്ള കോൺഗ്രസിന്റെ കൊടിമരവും മറ്റും നശിപ്പിക്കുകയും പതാക കത്തിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച വൈകിട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.പ്രതിക്ഷേധ പ്രകടനത്തിനുശേഷം യോഗസ്ഥലത്ത് സിപി.എം. പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി എത്തിയതോടെ ഇരു കൂട്ടരും തമ്മിൽ വാഗ്വാദവും ഉന്തും തള്ളുമായി.ഇതിനിടെ ഇരുകൂട്ടരുടെയും ഇടയിൽ പോലീസ് നിലയുറപ്പിച്ചു. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ റോഡിന് നടുവിൽ യോഗം നടത്തുകയായിരുന്നു.സംഭവത്തെ തുടർന്ന് ഏറെ നേരം പ്രധാന റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.  

ഇരുകൂട്ടർക്കെതിരെയും വെള്ളൂർ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.





 

Follow us on :

More in Related News