Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2026 23:30 IST
Share News :
വൈക്കം: സ്കൂളിൽ സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തെരുവ്നായ കയറിയത് പരിഭ്രാന്തി പരത്തി. വൈക്കം തെക്കേനട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം.
ഏറെ ശ്രമിച്ചിട്ടും നായയെ ഓടിക്കാൻ കഴിയാതെ വന്നതോടെ സ്കൂൾ അധികൃതർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ആദ്യം നായയെ ഓടിച്ചു വിടാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ആക്രമണം ഭയന്ന് പിന്മാറുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഒടുവിൽ നായയെ അവിടെ നിന്നും മാറ്റിയത്. പഴയ കെട്ടിടത്തിൻ്റെ രണ്ടാംനിലയുടെ മുകളിലാണ് തെരുവുനായ കയറി തമ്പടിച്ചത്. നായകയറിപ്പറ്റിയ കെട്ടിടത്തിലെ ക്ലാസ് മുറികളിൽ നടന്ന സ്കോളർഷിപ്പ് പരീക്ഷ കഴിഞ്ഞ് കുട്ടികൾ ഇതിനോടകം പോയിരുന്നെങ്കിലും രണ്ടാം നിലയിലേക്കുള്ള ഗേറ്റ് അടച്ച് ജീവനക്കാർക്ക് വീട്ടിൽ പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. അടുത്തദിവസം കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ അപകടമുണ്ടാകാനുമുള്ള സാധ്യത കൂടി മുൻകൂട്ടി കണ്ടാണ് സ്കൂൾ അധികൃതർ നായയെ തുരത്താൻ ഫയർഫോഴസിൻ്റെ സഹായം തേടിയത്.
Follow us on :
Tags:
More in Related News
Please select your location.