Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2026 21:49 IST
Share News :
കോട്ടയം: സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം & അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്സിന്റെ നിർമ്മാണത്തിന് വെള്ളിയാഴ്ച തുടക്കമാവും. കേരളത്തിന്‍റെ കായിക ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടേണ്ട ഒരു പേരാണ് സൂസന്‍ മേബിള്‍ തോമസിൻ്റേത്. 1971 ഒക്ടോബര്‍ 21-ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ രക്താര്‍ബുദത്തിന് കീഴടങ്ങുമ്പോള്‍ വെറും 23 വയസ് ആയിരുന്നു സൂസന്‍ മേബിളിന്‍റെ പ്രായം.
കായിക രംഗത്ത് കോട്ടയത്തിന് മറ്റൊരു ഒരു സ്വപ്നപദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി വി. എൻ വാസൻ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും. സർക്കാർ 47.81 കോടി രൂപയുടെ ഭരണാനുമതി നൽകിയ പദ്ധതിയാണ് അതിരമ്പുഴ എംജി യൂണിവേഴ്സിറ്റി കാമ്പസിൽ തുടക്കം കുറിക്കുന്നത്. സ്പോർട്‌സ് കേരള ഫൗണ്ടേഷനെ എസ് പി വി ആയി ഉൾപ്പെടുത്തിക്കൊണ്ട്, കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് കായിക യുവജനകാര്യ ഡയറക്ടർ നിർദേശിച്ച ഭേദഗതികളോടെയാണ് സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം & സ്പോർട്‌സ് കോംപ്ലക്സ് നിർമ്മിക്കുന്നത്.
സിന്തറ്റിക് ട്രാക്ക്, ലോംഗ്ജംപ്, ട്രിപ്പിള്‍ ജംപ്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ, ഷോട്ട്പുട്ട്, ഹൈജംപ്, പോള്‍ വോള്‍ട്ട് എന്നിവയ്ക്കുള്ള പിറ്റുകൾ, സ്വിമ്മിംഗ് പൂള്‍. ഇതോടനുബന്ധിച്ച് ചേഞ്ച് റൂമുകള്‍, മറ്റു രാജ്യന്തര നിലവാരത്തിലുള്ള സൗകര്യങ്ങളും ഒരുക്കും. മള്‍ട്ടി പര്‍പ്പസ് ഫ്ളഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയം. 45 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള സ്റ്റേഡിയത്തിന്‍റെ തറ തേക്കുതടികൊണ്ട് പാനല്‍ ചെയ്താണ് ഒരുക്കുക. രണ്ട് വോളിബോള്‍ കോര്‍ട്ടുകള്‍, ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട്, ഒരു ഹാന്‍ബോള്‍ കോര്‍ട്ട്, 8 ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍, ടേബിള്‍ ടെന്നീസ് അരീന, ലോക്കര്‍ മുറികള്‍, ചേഞ്ച് റൂമുകള്‍, ടോയ്ലറ്റുകള്‍, ബാത്ത് റൂമുകള്‍, രണ്ട് സ്റ്റോര്‍ മുറികള്‍, നാലു തട്ടുകളിലായി ഗാലറി എന്നിവയും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകും.
അക്കാദമിയ കോംപ്ലക്സ്: ക്ലാസ് മുറികള്‍-10, ഹ്യൂമന്‍ പെര്‍ഫോമന്‍സ് ലാബ്-3, ഐ.സി.ടി ലാബ്, സൈക്കോളജി ലാബ്, സ്പോര്‍ടസ് ഫിസിയോളജി ലാബ്, ലൈബ്രറി, പെര്‍ഫോമന്‍സ് അനാലിസിസ് ലാബ്, 250 ഇരിപ്പിടങ്ങളുള്ള സെമിനാര്‍ ഹാള്‍, ഡയറക്ടര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍, പരിശീലകര്‍ എന്നിവര്‍ക്കുള്ള മുറികള്‍, അധ്യാപകര്‍ക്കായി ക്യുബിക്കിള്‍ പാര്‍ട്ടീഷ്യനോടുകൂടിയ ഹാള്‍, 20 ഇരിപ്പിടങ്ങളുള്ള ബോര്‍ഡ് റൂം, റിസപ്ഷന്‍ ഏരിയ.
കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റല്‍: പുതിയ സ്പോര്‍ട്സ് കോംപ്ലക്സില്‍ പരിശീലനം നേടുന്ന സ്കൂള്‍ മുതല്‍ കോളജ് തലം വരെയുള്ള നൂറു വിതം പുരുഷ, വനിതാ അത്ലിറ്റുകളെ താമസിപ്പിക്കാന്‍ സൗകര്യമുള്ള ഹോസ്റ്റല്‍, പുരുഷ, വനിതാ താരങ്ങള്‍ക്കായി പ്രത്യേക ഡൈനിംഗ് റൂം, മോഡേണ്‍ കിച്ചണ്‍, പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി പ്രത്യേകം വാഷ് ഏരിയയും ബാത്ത് റൂമുകളും, പുരുഷ, വനിതാ പരിശീലകര്‍ക്കായി നാലു വീതം മുറികള്‍, പുരുഷ വനിതാ വാര്‍ഡന്‍മാര്‍ക്കായി ഒന്നുവീതം മുറികള്‍. വിവിധ കായിക ഇനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍. സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കുള്ള ഫര്‍ണീച്ചറുകള്‍, സ്റ്റോര്‍ മുറികളിലേക്കുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി തന്നെ ക്രമീകരിക്കും. ബാഡ്മിന്‍ണ്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍ തുടങ്ങിയവയ്ക്കായി സൗകര്യമനുസരിച്ച് നീക്കം ചെയ്യാവുന്ന പോസ്റ്റുകളായിരിക്കും ഒരുക്കുക.
1983 ല്‍ സ്ഥാപിതമായ മഹാത്മാഗാന്ധി സര്‍വകലാശാല കായികരംഗത്ത് എന്നും മുന്‍പന്തിയിലാണ്. 11 ഒളിംപ്യന്‍മാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങളെ സംഭാവന ചെയ്യാനും സര്‍വകലാശാലക്ക് കഴിഞ്ഞിട്ടുണ്ട്. മഹത്തായ ഈ ചരിത്രത്തിന്‍റെ തുടര്‍ച്ചയെന്നോണം സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാലയില്‍ കായികരംഗത്ത് അടിസ്ഥാന സൗകര്യവികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണ്. കിഫ്ബി ഫണ്ടിലൂടെ നിര്‍മിക്കുന്ന കോംപ്ലക്സ് പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കായിക കേന്ദ്രങ്ങളില്‍ ഒന്നായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നത്.
ത്രോ ഇനങ്ങളില്‍ മത്സരിച്ച് തിളങ്ങി പിന്നീട് വോളിബോളിലേക്ക് മാറിയ സൂസന്‍ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍, മൗണ്ട് കാര്‍മ്മല്‍ സ്കൂളുകളില്‍ പഠിക്കുമ്പോള്‍ ഷോട്ട് പുട്ട്, ഡിസ്കസ്, ജാവലിന്‍ ഇനങ്ങളില്‍ ഒരേപോലെ മികവ് കാട്ടി. 1964 ലെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഷോട്ട് പുട്ടില്‍ സംസ്ഥാന റെക്കോര്‍ഡോടെയാണ് സൂസന്‍ ഒന്നാം സ്ഥാനം നേടിയത്. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജില്‍ ബിരുദ പഠനത്തിന് എത്തിയപ്പോള്‍ ത്രോ ഇനങ്ങളില്‍ സംസ്ഥാന മേളകളില്‍ ശ്രദ്ധ നേടി. പിന്നീട് വോളിബോളിലേക്ക് മാറിയ സൂസന്‍, കേരള സര്‍വകലാശാല 1969 -ല്‍ അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല വനിതാ വോളി കിരീടം ചൂടിയപ്പോള്‍ നിറസാന്നിധ്യമായിരുന്നു സൂസന്‍.
Follow us on :
Tags:
More in Related News
Please select your location.