Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡൽഹിയിൽ ഹോട്ടലിൽ തീപിടിത്തം: വിദേശികളടക്കം 21 പേർ വെന്തു മരിച്ചു; 11 പേർ പൊള്ളലേറ്റ് ചികിത്സയിൽ

03 Jun 2026 14:38 IST

NewsDelivery

Share News :

ന്യൂഡൽഹി- ദക്ഷിണ ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 മരിച്ചു. 11 പേർ പൊള്ളലേറ്റ് ചികിൽസയിലാണ്. ചിലരുടെ നില ഗുരുതരം. മരിച്ചവരിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണെന്നാണ് വിവരം. ഇന്നു രാവിലെ മാളവ്യ നഗറിലെ ഹൗസ് റാണി പ്രദേശത്തുള്ള ഫ്ലോറിഷ് സ്റ്റേ ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിലാണ് ദുരന്തമുണ്ടായത്. അഫ്ഗാൻ, നൈജീരിയൻ സ്വദേശികൾ മരിച്ചതായി സൂചന .

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം, നിരവധി പേർക്ക് പരിക്ക്

അഞ്ചുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിൽനിന്ന് കനത്ത പുകയും തീജ്വാലകളും ഉയർന്നു. 8.50 നാണ് തീപിടിത്തമുണ്ടായതെന്നും വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. അപകടസമയത്ത് കെട്ടിടത്തിൽ 45 പേരോളം ഉണ്ടായിരുന്നതായാണ് വിവരം. ഇവരിൽ ചിലർ രക്ഷപ്പെടാൻ മുകൾനിലയിൽനിന്നു താഴേക്കു ചാടിയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. 9.45 ഓടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും ദ്രുതകർമ സേനയും കെട്ടിടത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. പത്ത് അഗ്നിരക്ഷാസേനാ യൂണിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. പൊള്ളലേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ ദുരന്തത്തിൽ അനുശോചനമറിയിച്ചു.

Follow us on :

More in Related News