Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2026 20:23 IST
Share News :
ചാത്തന്നൂർ: വ്യക്തിത്വവികാസത്തിന് സിനിമകളും സഹായകമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. സംസ്ഥാന ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, ശിശുക്ഷേമ സമിതി എന്നിവ സംയുക്തമായി സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള സിനിമാസ്വാദന ക്യാമ്പ് കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകയാഥാര്‍ഥ്യങ്ങളും സമകാലികജീവിതവും ശ്രദ്ധേയചലച്ചിത്ര സൃഷ്ടികളിലൂടെ അടുത്തറിയാം. സിനിമാസ്വാദനം പരിശീലിക്കുന്നതിലൂടെ ചലച്ചിത്രപ്രവര്‍ത്തകരായി മാറാനുമാകും. വൈദേശികസംസ്‌കാരങ്ങളെ പരിചയപ്പെടാനും സിനിമ അവസരമൊരുക്കുന്നു - മന്ത്രി വ്യക്തമാക്കി. സത്യജിത് റായിയുടെ ഹ്രസ്വചിത്രം 'ടു-എ ഫിലിം ഫാബില്‍', ഇറാനിയന്‍ ചിത്രം 'ദ സൈലന്‍സ്' എന്നിവ പ്രദര്‍ശിപ്പിച്ചു. 70 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. അഭിനയം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയുടെ പ്രാഥമിക അറിവുകള്‍, ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള മുഖാമുഖം, ക്ലാസിക് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം, സംഗീതപരിപാടികള്‍ എന്നിവയാണ് ക്യാമ്പിന്റെ ഭാഗമാകുന്നത്. ചലച്ചിത്ര അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരുമാണ് ക്ലാസുകള്‍ നയിക്കുന്നത്.
കൊല്ലം മേയര്‍ എ.കെ ഹഫീസ് അധ്യക്ഷനായി. കൗണ്‍സിലര്‍ കുരുവിള ജോസഫ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ ദേവ്, ചലച്ചിത്ര പ്രവര്‍ത്തക കുക്കു പരമേശ്വരന്‍, ക്യാമ്പ് ഡയറക്ടറും ചലച്ചിത്രനടിയുമായ ജോളി ചിറയത്ത്, ചലച്ചിത്രഅക്കാദമി സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.