Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറബി ഭാഷാപ്രതിഭകൾക്ക് വേദിയായി അലിഫ് ടാലന്റ് ടെസ്റ്റ്

20 Jul 2026 12:15 IST

Jithu Vijay

Share News :

തിരൂരങ്ങാടി : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയും സംഘടിപ്പിച്ച പരപ്പനങ്ങാടി സബ്ജില്ലാ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സബ്ജില്ലാ തലം തൃക്കുളം ഗവൺമെന്റ് ഹൈ സ്കൂളിൽ വെച്ച് നടന്നു. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നിരവധി വിദ്യാർത്ഥികൾ ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തു.


മുനിസിപ്പൽ വൈസ് ചെയർമാൻ എം. അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം നിർവഹിക്കുകയും വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കുകയും ചെയ്തു. കെ.എ.ടി.എഫ്. പരപ്പനങ്ങാടി സബ്ജില്ലാ പ്രസിഡന്റ് പി.പി. നാസർ അധ്യക്ഷത വഹിച്ചു. തൃക്കുളം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സാബിറ ടീച്ചർ, മുജാഹിദ് പനക്കൽ, ജസീൽ കെ.പി., കെ. ഹബീബ ടീച്ചർ, സലാം കക്കാട് എന്നിവർ ആശംസകൾ നേർന്നു.


മുനീർ താനാളൂർ, ഫാഹിം ചേളാരി, ഹബീബ വെന്നിയൂർ, ഷഹർബാനു ചുള്ളിപ്പാറ, നിയാസ് അത്താണിക്കൽ, റഷീദ പരപ്പനങ്ങാടി, സ്വബീഹ് ചേലമ്പ്ര, ഗഫൂർ തൃക്കുളം, ഖൈറുന്നിസ ചിറമംഗലം, ഷമീർ പുത്തൻകടപ്പുറം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


വിദ്യാർത്ഥികളിൽ അറബി ഭാഷയോടുള്ള താൽപര്യവും ഭാഷാപരമായ മികവും വളർത്തുക, വായന, എഴുത്ത്, വ്യാകരണം, പദസമ്പത്ത്, ആശയവിനിമയശേഷി എന്നിവ വികസിപ്പിക്കുക, മത്സരബോധവും അക്കാദമിക മികവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളിലെ ഭാഷാപ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും ഉന്നതതല മത്സരങ്ങൾക്ക് സജ്ജരാക്കുന്നതിനും ഈ മത്സരം മികച്ച വേദിയാണെന്ന് സംഘാടകർ അറിയിച്ചു.


സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇതുവഴി സംസ്ഥാനതലത്തിൽ കഴിവ് തെളിയിക്കാനും അംഗീകാരങ്ങൾ നേടാനും വിദ്യാർത്ഥികൾക്ക് അവസരമൊരുങ്ങും.



Follow us on :

More in Related News