Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിലും യുപിഐ പണമിട‌പാടിനുള്ള സൗകര്യം.

14 Jul 2024 05:43 IST

- ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ ഇന്ത്യക്കാർക്ക് ഇനി ക്യു.​ആ​ര്‍ കോ​ഡ് സ്കാൻ ചെയ്ത് യു.​പി.​​ഐ വഴി പേയ്‌മെൻ്റുകൾ നടത്താൻ കഴിയും. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ഖ​ത്ത​ർ നാ​ഷ​ന​ൽ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ​ എ​ൻ.​പി.​സി.​ഐ ഇൻ്റർനാഷണൽ പേയ്‌മെൻ്റ് (NIPL) കരാർ ഒപ്പിട്ടതിനെ തുടർന്നാണ് ഈ സൗകര്യം.

ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഇ​ന്ത്യ​ൻ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച യു.​പി.​​ഐ ആ​പ്​ ഉ​പ​യോ​ഗി​ച്ചു ത​ന്നെ ഷോ​പ്പി​ങ്​ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​ണ്​ പു​തി​യ നീ​ക്കം.


ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്കും ഗൂ​ഗ്​​ൾ പേ, ​ഫോ​ൺ പേ ​ഉ​ൾ​പ്പെ​ടെ പേ​മെൻറ്​ ആ​പ്​ വ​ഴി ഇ​ങ്ങ​നെ രാ​ജ്യ​ത്തു​ട​നീ​ളം പ​ണ​മി​ട​പാ​ട് ന​ട​ത്താം. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, റീ​ട്ടെ​യി​ല്‍ ഷോ​പ്പു​ക​ള്‍, ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍, ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സേ​വ​നം ല​ഭ്യ​മാ​കും. സ​ന്ദ​ർ​ശ​ക​രും ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ ഖ​ത്ത​റി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ ഏ​റ്റ​വും വേ​ഗ​ത്തി​ൽ സാ​ധ്യ​മാ​ക്കു​ന്ന​താ​ണ്​ പു​തി​യ ക​രാ​റെ​ന്ന്​ എ​ൻ.​പി.​സി.​ഐ ഡെ​പ്യൂ​ട്ടി ചീ​ഫ്​ അ​നു​ഭ​വ്​ ശ​ർ​മ പ​റ​ഞ്ഞു. ജൂ​ൺ അ​വ​സാ​ന വാ​ര​ത്തി​ൽ യു.​പി.​ഐ സേ​വ​നം യു.​എ.​ഇ​യി​ലും നി​ല​വി​ൽ വ​ന്നി​രു​ന്നു. മി​ഡി​ലീ​സ്​​റ്റ്, ​ആ​ഫ്രി​ക്ക ഉ​ൾ​പ്പെ​ടെ 28 രാ​ജ്യ​ങ്ങ​ളി​ലാ​യി ഏ​റ്റ​വും വ​ലി​യ ബാ​ങ്കി​ങ്​ ശൃം​ഖ​ല​യാ​ണ്​ ഖ​ത്ത​ർ നാ​ഷ​ന​ൽ ബാ​ങ്ക്.




Follow us on :

More in Related News