Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതി ഇലക്ട്രിക് വയർ മോഷ്ടിച്ച കേസിൽ പിടിയിൽ

09 Feb 2025 19:57 IST

Fardis AV

Share News :


       കോഴിക്കോട് : തിരുവനന്തപുരം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തപ്പെട്ട കിളിമാനൂർ സ്വദേശി കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ സുധീരൻ (42 വയസ്സ്)   നെ മായനാട്  വെച്ച് ഇലക്ട്രിക് വയർ മോഷ്ടിച്ചതിന് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.

       മായനാട് സ്വദേശിയായ സുനിൽകുമാർ എന്നയാളുടെ വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന 5500 ഓളം രൂപ വില വരുന്ന ഇലക്ട്രിക് വയർ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടയിലാണ് പോലീസിൻറെ പിടിയിലായത്. പ്രതിക്ക് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ, കല്ലമ്പലം, പള്ളിക്കൽ,നാഗരൂർ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ തിരൂർ താനൂർ എന്നിവിടങ്ങളിലുമായി, പള്ളിയുടെ ബോർഡും ഓഫീസും അടിച്ചു തകർത്തതിനും,  വീടുകളിലും സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറി മോഷണം നടത്തിയതിനും, വധശ്രമത്തിനും കോഴിക്കോട് ജില്ലയിലെ ടൗൺ സ്റ്റേഷനിൽ ഫ്രാൻസിസ് റോഡിലുള്ള ഒരു വീട്ടിലേക്ക് അതിക്രമിച്ചു കയറി കോൺഗ്രീറ്റ് ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകളും വീടുപണിക്ക് ഉപയോഗിക്കുന്ന ഇരുമ്പ് പൈപ്പുകളും മോഷ്ടിച്ചതിനും ,റെയിൽവേ സ്റ്റേഷൻ സമീപത്തുള്ള ടൂറിസ്റ്റോമിനു മുൻവശം വെച്ച് ഗ്ലാസ് കഷണം കൊണ്ട് കുത്തിക്കൊല്ലാൻ നോക്കിയതിനും ഉൾപ്പെടെ 12 ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ട് . മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജീഷിന്റെ നിർദേശപ്രകാരം SI കാസിം, CPO വിജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News