Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹോക്കി വികസനം ചർച്ച ചെയ്ത് UTSC പ്രതിനിധി സംഘം കായികമന്ത്രി ഒ. ജെ. ജനീഷിനെ സന്ദർശിച്ചു

14 Sep 2026 03:04 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: കേരളത്തിൽ ഹോക്കി കായികരംഗത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി UTSC ഗ്ലോബൽ പ്രതിനിധി സംഘം കേരള കായിക-യുവജനകാര്യ മന്ത്രി അഡ്വ. ഒ. ജെ. ജനീഷുമായി മസ്കറ്റിൽ കൂടിക്കാഴ്ച നടത്തി.

കേരളത്തിൽ ഹോക്കിയുടെ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം, നിലവിലുള്ള കളിസ്ഥലങ്ങളുടെ നവീകരണം, കൂടുതൽ യുവതാരങ്ങളെ കായികരംഗത്തേക്ക് ആകർഷിക്കുന്ന പദ്ധതികൾ എന്നിവയാണ് പ്രധാനമായും ചർച്ചയായത്. ഹോക്കി പ്രോത്സാഹനത്തിനും പരിശീലന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി എറണാകുളത്തെ മഹാരാജാസ് കോളേജ് ഹോക്കി ഗ്രൗണ്ട് കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് പ്രതിനിധി സംഘം മന്ത്രിയോട് അഭ്യർഥിച്ചു.

UTSCയും ഹോക്കി ഒമാനും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഷിക ഹോക്കി കാർണിവലിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി മന്ത്രിയെ പ്രതിനിധി സംഘം ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

ഹോക്കി കായികരംഗത്തിന്റെ പുരോഗതിക്കായി പ്രവാസി സമൂഹവും കായിക സംഘടനകളും നടത്തുന്ന ഇടപെടലുകളെ മന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ ഹോക്കി അടിസ്ഥാന സൗകര്യ വികസനത്തിനും കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുമുള്ള സർക്കാർ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

UTSC ഗ്ലോബൽ ചെയർമാൻ ജാവിസ് അഹമ്മദ്, ഗ്ലോബൽ അംഗം ലിജി ഉസൈൻ, കേരള ഹോക്കി വൈസ് പ്രസിഡന്റ് ഹാഷിർ പൊന്മണിച്ചി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Follow us on :

More in Related News