Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2026 02:45 IST
Share News :
ദോഹ: പാലക്കാട്ടെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും, മുൻ ചിറ്റൂർ എം.എൽ.എയുമായിരുന്ന കെ.അച്യുതന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി ‘ഓർമ്മകളിൽ അച്ചുവേട്ടൻ’ എന്ന പേരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സെപ്റ്റംബർ 11ന് വൈകുന്നേരം ഐ.സി.സി ഹാളിൽ നടന്ന സമ്മേളനത്തിൽ പാലക്കാട്ടെ കോൺഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും കെ. അച്യുതൻ നൽകിയ സമഗ്രമായ സംഭാവനകൾ അനുസ്മരിച്ചു.
ലാളിത്യവും സൗമ്യതയും ജീവിതത്തിന്റെ ഭാഗമാക്കിയ കെ.അച്യുതൻ സാധാരണക്കാരോടും പാർട്ടി പ്രവർത്തകരോടും എന്നും ആത്മബന്ധം പുലർത്തിയ ജനകീയ നേതാവായിരുന്നുവെന്ന് സമ്മേളനത്തിൽ സംസാരിച്ചവർ പറഞ്ഞു. ചിറ്റൂരിന്റെ ജനപ്രതിനിധിയായും സഹകരണ മേഖലയിലെ പ്രവർത്തകനായും പൊതുപ്രവർത്തകനായും അദ്ദേഹം നടത്തിയ സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രവർത്തകരെ ചേർത്തുനിർത്തുകയും ജനങ്ങളോട് എന്നും ചേർന്നുനിൽക്കുകയും ചെയ്ത അച്ചുവേട്ടന്റെ വിയോഗം പാലക്കാട്ടെ കോൺഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണെന്നും സമ്മേളനം വിലയിരുത്തി.
ഇൻകാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്റഫ് പി.എ. നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൊയ്തീൻ ഷാ സ്വാഗതം പറഞ്ഞു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, രക്ഷാധികാരി കെ.കെ. ഉസ്മാൻ, വൈസ് പ്രസിഡന്റുമാരായ വി.എസ്. അബ്ദുൾ റഹ്മാൻ, അഷ്റഫ് വടകര, ഉപദേശക സമിതി അംഗം ബഷീർ തൂവാരിക്കൽ, ഇൻകാസ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റുമാരായ കൃഷ്ണചന്ദ്രൻ, നിസാർ അതാടിയിൽ, ഉപദേശം സമിതി അംഗം ഷമീർ പട്ടാമ്പി, യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് അഷ്കർ, ജനറൽ സെക്രട്ടറി ഹബീബ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ട്രഷറർ ജിൻസ് ജോസ് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.