Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

08 Apr 2026 18:50 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു.ഇന്ന് രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ്.തിരുവനന്തപുരം പിടിപി നഗർ കൃഷ്ണയിൽ കെ.ആർ.രഘുവാണ് വഴിപാടായി ആനയെ നടയിരുത്തിയത്.ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കുംപറമ്പത്ത് മനയിൽ ബ്രഹ്മശ്രീ ടി.എം.നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികനായി.ജൂനിയർ വിഷ്ണു

ആനയെയാണ് നടയിരുത്തിയത്.ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ,ജീവധനം ഡിഎ എം.രാധ,ഗോപുരം അസി.മാനേജർ ലെജുമോൾ,പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ,കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.


Follow us on :

More in Related News