Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2025 08:15 IST
Share News :
മധ്യ ഫിലിപ്പീൻസിൽ ഉണ്ടായ ഭൂകമ്പത്തിൽ 22 ഓളം പേർ മരിച്ചു.
90,000 ത്തോളം ആളുകൾ താമസിക്കുന്ന തീരദേശ നഗരമായ ബോഗോയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ബോഗോയിൽ കുറഞ്ഞത് 14 പേർ മരിച്ചതായാണ് റിപ്പോർട്ട്. സാൻ റെമിജിയോയിൽ, മൂന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ, ഒരു അഗ്നിശമന സേനാംഗം, ഒരു കുട്ടി എന്നിവരുൾപ്പെടെ ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
ഒരു പർവതഗ്രാമത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി കുടിലുകൾ മണ്ണിനടിയിലാണ്
പാറക്കെട്ടുകൾക്കും മണ്ണിനും അടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ വേഗത്തിലാക്കാൻ ബാക്ക്‌ഹോ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ.
വെള്ളിയാഴ്ച മേഖലയിൽ ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റിൽ 27 പേർ മരിച്ചിരുന്നു.
പസഫിക് സമുദ്രത്തിലെ "റിംഗ് ഓഫ് ഫയർ" എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫിലിപ്പീൻസ്, ലോകത്തിലെ ഏറ്റവും കൂടുതൽ ദുരന്ത സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ്, ഇവിടെ പതിവായി ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ ടൈഫൂണുകൾ, ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ എന്നിവ സ്ഥിരാനുഭവമാണ്.
Follow us on :
Tags:
More in Related News
Please select your location.