Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

എച്ച്.ഐ.വി തടയാനുള്ള മരുന്ന് വിജയം; ഗുളികകളെക്കാൾ മികച്ച ഫലം

08 Jul 2024 10:42 IST

Shafeek cn

Share News :

ക്ഷിണാഫ്രിക്കയിലും യുഗാൺഡയിലും എച്ച്.ഐ.വി തടയാനായി നടത്തിയ പുതിയ മരുന്നിന്റെ പരീക്ഷണം വിജയം. ലെനാകപവിർ എന്ന പുതിയ മരുന്നിന്റെ പരീക്ഷണമാണ് വിജയം കണ്ടത്. വർഷത്തിൽ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയിൽനിന്ന് യുവതികൾക്ക് പൂർണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം. എച്ച്.ഐ.വി. അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്‌സ്പോഷർ പ്രൊഫൈലാക്‌സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്.


നിലവിൽ രണ്ടുതരം ഗുളികകൾ ലോകത്തെമ്പാടും ഇത്തരത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാൽ, ചർമത്തിനടിയിൽ കുത്തിവെക്കുന്ന ലെനാകപവിർ ഈ ഗുളികളെക്കാൾ മികച്ച ഫലം നൽകുമെന്ന് 5000 സ്ത്രീകളിൽ നടത്തിയ പരീക്ഷണത്തിനുശേഷം ഗവേഷകർ പറയുന്നു. എച്ച്.ഐ.വി. ബാധ വളരെയധികം കാണപ്പെടുന്ന പ്രദേശങ്ങളിലാണ് പുതിയ മരുന്ന് പരീക്ഷണം നടത്തിയത്. ഗിലിയഡ് സയൻസസ് എന്ന യു.എസ്. കമ്പനിയാണ് നിർമാതാക്കൾ. ലോകത്ത് ഒരുവർഷം 13 ലക്ഷം പേർക്കാണ് എച്ച്.ഐ.വി. അണുബാധയുണ്ടാവുന്നത്.

Follow us on :

More in Related News