Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2024 10:54 IST
Share News :
ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷവും അനിയന്ത്രിതവും ആയതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ഇന്ന് രാവിലെ 8 മണി മുതൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ഗ്രേഡ് 2 നടപ്പാക്കി തുടങ്ങി. മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും , നടപടികളും ഉണ്ടാകും, പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് കൂട്ടും, ഗതാഗത തടസം കുറയ്ക്കാൻ നഗരത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്.
നിലവിൽ ഡൽഹിയില്‍ വായുമലിനീകരണ തോത് മുന്നൂറ് കടന്ന് വളരെ മോശം അവസ്ഥയിലാണ്. എൻസിആർ മേഖലയിലാകെ നിയന്ത്രണങ്ങൾ ബാധകമാക്കി എങ്കിലും വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്.
Follow us on :
Tags:
More in Related News
Please select your location.