Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2026 15:59 IST
Share News :
കോഴിക്കോട്: കുട്ടികളിൽ സഹാനുഭൂതി, ഉത്തരവാദിത്വം, മൂല്യബോധം എന്നിവ വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെൻ്റ് കൗൺസിൽ (എൻ.സി.ഡി. സി) കോർ കമ്മിറ്റി യോഗം ചർച്ച ചെയ്തു.
വീട്ടിലും സ്കൂളുകളിലും ആദരവും കരുണയും സമൂഹത്തിൽ സജീവ പങ്കാളിത്തവും വളർത്തുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി കമ്മിറ്റി അംഗങ്ങൾ സംസാരിച്ചു.
ഇന്നത്തെ കുട്ടികൾ കൂടുതൽ സ്വയംകേന്ദ്രിതരായി പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, കുടുംബത്തോടും സമൂഹത്തോടും അകന്ന് പോകുന്നു.
ആധുനിക ജീവിതശൈലി, കൂടുതൽ സൗകര്യങ്ങൾ, ഡിജിറ്റൽ ലോകത്തിന്റെ സ്വാധീനം എന്നിവ കുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തുന്നതായി വിലയിരുത്തി. മാതാപിതാക്കളും സ്കൂളുകളും ഈ മേഖലയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും കമ്മിറ്റി അംഗങ്ങൾ വിമർശിച്ചു.
സ്കൂളുകളിൽ പഠനഫലങ്ങൾക്കൊപ്പം സഹാനുഭൂതി, ആശയവിനിമയം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തുന്ന പ്രവർത്തനങ്ങൾക്ക് മാതാപിതാക്കൾ തന്നെ നല്ല മാതൃകയായി പ്രവർത്തിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.
യോഗത്തിൽ റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി പി, രാധ സജീവ് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.