Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരട്ട തലയോടെ ജനിച്ച പശുക്കുട്ടിയെ കാണാന്‍ ജനത്തിരക്ക്

19 Sep 2024 16:40 IST

- Shafeek cn

Share News :

കര്‍ണാടകയിലെ മംഗലാപുരത്തെ കിന്നിഗോലി പ്രദേശത്ത് കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടിക്ക് രണ്ട് തലയും ഒരു ഉടലുമാണ് ഉള്ളത്. ദമാസ് കട്ടെ ദുജ്‌ലഗുരി നിവാസിയായ ജയരാമ ജോഗി എന്നയാളുടെ പശുവാണ് പ്രസവിച്ചത്. എന്നാല്‍ പശുക്കുട്ടിയുടെ തലകളാകട്ടെ ഒരു വശം ചേര്‍ന്ന് ഒട്ടിയ നിലയിലാണ്. പശുക്കുട്ടിയെ കാണാന്‍ അത്യപൂര്‍വ്വമായ തിരിക്ക്.


തലയില്‍ മൂക്കും, വായും ചെവിയും രണ്ടാണ്. പക്ഷേ കണ്ണുകള്‍ നാലെണ്ണമുണ്ട്. മുഖത്തിന്റെ പ്രത്യേകത കാരണം പശുക്കുട്ടിക്ക് ഒരേ സമയം ഇരുവശത്തെയും കാഴ്ചകള്‍ കാണാം. എന്നാല്‍ മധ്യത്തിലുള്ള കണ്ണുകള്‍ക്ക് കാര്യമായ കാഴ്ചയില്ലെന്നും അതേസമയം ഇരുവശങ്ങളിലുമുള്ള കണ്ണുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ജനിച്ച് അധിക ദിവസമായിട്ടില്ലാത്തതും ഇരട്ട തലയുടെ അമിത ഭാരവും കാരണം പശുക്കുട്ടിക്ക് നിലവില്‍ നാല് കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതേസമയം പശുവിന്റെ രണ്ടാമത്തെ പ്രസവത്തിലെ കുട്ടിയാണ് ഇത്തരത്തില്‍ ഇപ്പോള്‍ രണ്ട് തലയുമായി ജനിച്ചത്. അതേസമയം പശുക്കിടാവിനെ പരിശോധിച്ച മൃഗഡോക്ടര്‍മാര്‍ അവന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അറിയിച്ചു. എന്നാല്‍ അവന്റെ ഭാവി ജീവിതം ആരോഗ്യമുള്ളതായിരിക്കുമോ എന്ന കാര്യത്തില്‍ മൃഗഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു.


കിടാവ് എത്ര നന്നായി പരിപാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള ജീവിതമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ദശലക്ഷത്തില്‍ ഉണ്ടാവുന്ന ഒരു കേസാണെന്നും മൃഗഡോക്ടര്‍ അറിയിച്ചു.


Follow us on :

More in Related News