Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ നെഞ്ചുവേദന അനുഭവപ്പെട്ട് സി പി ഐ ലോക്കൽ സെക്രട്ടറി മരിച്ചു.

25 Aug 2026 16:03 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവേ

നെഞ്ചുവേദന അനുഭവപ്പെട്ട് സി പി ഐ ലോക്കൽ സെക്രട്ടറി മരിച്ചു. തലയോലപ്പറമ്പ് സി പി ഐ ലോക്കൽ സെക്രട്ടറി കുറുന്തറ വകുപ്പടവിൽ വി.എൻ രമേശൻ (62 ) ആണ് മരിച്ചത്. ചെത്ത് തൊഴിലാളി യൂണിയൻ എഐടിയുസി തലയോലപ്പറമ്പ് കൺവീനർ, എസ് എൻ ഡി പി യോഗം 706-ാം നമ്പർ തലയോലപ്പറമ്പ് ശാഖ കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ അടിയം ഭാഗത്ത് വച്ചാണ് സംഭവം. വെട്ടിക്കാട്ട് മുക്കിൽ നടന്ന ഒരു ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം സ്കൂട്ടറിൽ മടങ്ങവേയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ എത്തിയ സഹപ്രവർത്തകർ ചേർന്ന് ഉടൻ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം ആംബുലൻസിൽ കയറ്റി വിദഗ്ധ ചികിത്സക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - മണിക്കുട്ടി (മൂത്തേടത്ത്കാവ്‌ മഴുവഞ്ചേരിൽ കുടുംബാംഗം). മക്കൾ - അമ്പിളി (നേഴ്സ്, സൗദി), അനുശ്രീ. മരുമക്കൾ - സന്ദീപ് (ചെമ്മനാകരി), നിഖിൽ (അറുന്നൂറ്റിമംഗലം). സംസ്ക്കാരം ഇന്ന് (ആഗസ്റ്റ് 25) ചൊവ്വാഴ്ച രാത്രി 8 ന് തിരുപുരം - നെടുംമ്പള്ളി റോഡിലുള്ള കുടുംബ വീട്ടുവളപ്പിൽ നടക്കും.


Follow us on :

More in Related News