Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭികരതെക്കതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ രാജ്യത്തിനൊപ്പം നിൽക്കുക - സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി.

09 May 2025 15:58 IST

UNNICHEKKU .M

Share News :

മുക്കം: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ രാജ്യത്തിനൊപ്പം നിൽക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിസയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി പറഞ്ഞു.

  തെച്യാട് അൽ ഇർശാദ് സ്ഥാപനങ്ങളുടെ 26ആം വാർഷിക ബിരുദദാന സമ്മേളനംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .  

   'ഇർശാദിയം 2025' സമാപന സമ്മേളനം .

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു .. അൽ ഇർശാദ് ചെയർമാൻ സി കെ ഹുസൈൻ നീബാരി അധ്യക്ഷത വഹിച്ചു. . ഓർഫാനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുള്ള, , മജീദ് കാക്കാട്, ടി കെ അബ്ദുറഹ്മാൻ ബാഖവി,

റഹ്മത്തുള്ള സഖാഫി എളമരം അബ്ദുള്ള സഅദി ചെറുവാടി

 വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ

അബൂബക്കർ സഖാഫി പന്നൂര് ജി അബൂബക്കർ 

നാസർ ചെറുവാടി സി ഫോർത്ത് ദാരിമി 

സംസാരിച്ചു.മജീദ് പുത്തൂര് സ്വാഗതവും അബ്ദുറസാഖ് സഖാഫി നന്ദിയും പറഞ്ഞു

      രാവിലെ 9 മണിക്ക് നടന്ന ഖുർആൻ സ്റ്റുഡന്റ്സ് കോൺഫറൻസ് എ പി അൻവർ സഖാഫി ഉത്ഘാടനം ചെയ്തു. എ കെ മുഹമ്മദ്‌ സഖാഫി അധ്യക്ഷത വഹിച്ചു . ഇബ്രാഹിം സഖാഫി പുഴക്കാട്ടീരി, ഇബ്രാഹിം സഖാഫി താത്തൂർ എന്നിവർ വിഷയമവതരിപ്പിച്ചു.

     ഉച്ചക്ക് നടന്ന ഡ്രഗ് ഡിഫൻസ് ഫോഴ്സ് ട്രെയ്നിംഗ് ക്ലാസ്സിന് പി എ ഹുസൈൻ മാസ്റ്റർ, ഡോ അമീർ ഹസ്സൻ എന്നിവർ നേതൃത്വം നൽകി. ഷീ സമ്മിറ്റിൽ പ്രൊഫ. കെ എം ശരീഫ് ക്ലാസെടുത്തു

Follow us on :

More in Related News